-->
മുക്കം: കാല്‍ കരുത്തിന്റെ ആവേശ തിരയിളക്കത്തില്‍ ഗ്യാലറികള്‍ നിറഞ്ഞൊഴുകി അഖില കേരള ജനകീയ ഫുട്‌ബോള്‍ മത്സരം കോഴിക്കോട് പൂനൂര്‍ ജാസ് നേരാത്ത് ജേതാക്കളായി. മലപ്പുറം കുനിയില്‍ അരുണോദയം ടീമിനെ പരാജയപ്പെടുത്തിയാണ് വിജയികളായത്.
പെനാല്‍ട്ടി ഷൂട്ടൗട്ടിലും സമനില പിടിച്ച് കരുത്ത് തെളിയിച്ചതോടെ അവസാനം നറുക്കെടുപ്പിലൂടെ വിജയികളെ കണ്ടത്തിയത. രാത്രി 9.30ന് അരംഭിച്ച ഫൈനല്‍ മത്സരത്തില്‍ അഞ്ച് മിനുട്ട് പിന്നിട്ടപ്പോള്‍ കുനിയില്‍ അരുണോദയം ടീം ഉതിര്‍ന്ന് വിട്ട അത്യുഗ്രന്‍ ഷോട്ട് ജാസിന്റെ മൂന്നാം നമ്പര്‍ താരം ശരത് തടുത്തതോടെ അഞ്ചാം മിനുട്ട് ആശ്വാസത്തിന്റെ നെട് വീര്‍പ്പായി. അതേ സമയം എട്ട് തവണ വിജയ കീരീടം ചൂടിയും ദേശീയ താരങ്ങളുമായ കുനിയില്‍ അരുണോദയം ടീമിലെ സിദാനും ഫര്‍ഹാന്‍ ഭായും ഗ്രൗണ്ടിലുടനീളം നിറഞ്ഞ് കളിച്ചതും കാണികളെ ആവേശമാക്കി. ആദ്യ പകുതിയില്‍ റഫറിയുടെ വിസില്‍ മുഴങ്ങിയതോടെ ഇരു ടീമുകളും ഗോളടിക്കാതെ സമനിലയിലേക്ക് തിരിഞ്ഞു.
രണ്ടാം പകുതിയിലും ഗോള്‍രഹിത സമനില തെളിഞ്ഞു. തുടര്‍ന്ന് ഏഴ് ഗോളുകളോടെ പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ വീണ്ടും സമനില പിടിച്ചു.
ജാസ് നേരോത്തിനെ നടുക്കടുപ്പിലൂടെയാണ് ജേതാക്കളായി പ്രഖ്യാപിച്ചത്. കര്‍ണ്ണാടകയുടെ നന്തിനി മില്‍ക്ക് കമ്പനി മാനേജിങ് ഡയറക്‌ടര്‍ ഷിവ സ്വാമി ഇരു ടീമുകളിലെ കളിക്കാരെ പരിചയപ്പെട്ടാണ് മത്സരം ഉദ്‌ഘാടനം ചെയ്‌തത്. ഇദ്ദേഹത്തെ സംഘാടക സമിതി ചെയര്‍മാന്‍ ബന്ന ചേന്ദമംഗല്ലൂര്‍, വൈസ് ചെയര്‍മാന്‍ സി.കെ അബ്‌ദുല്‍ വഹാബ്, ജനറല്‍ കണ്‍വീനര്‍ സി.ടി അദീബ്, ജോയിന്റ് കണ്‍വീനര്‍ റാഫി, സുബൈര്‍ തോട്ടത്തില്‍, മോഡ മുഹമ്മദ്, നാച്ചു തുടങ്ങിയവര്‍ അനുഗമിച്ചു.