Wednesday, March 11, 2026 Last Updated 1 Min 27 Sec ago English Edition
Todays E paper
Ads by Google
Sunday 11 Jan 2026 11.39 AM

കുറ്റ്യാടി പദ്ധതി കനാല്‍ ശുചീകരണം വൈകുന്നു; മലയോരത്ത്‌ ജലലഭ്യത കുറയുമോ എന്ന്‌ ആശങ്ക

പേരാമ്പ്ര: കിഴക്കന്‍ മലയോരത്തിന്‌ ആശ്വാസമായ കുറ്റ്യാടി ജലസേചന പദ്ധതി കനാല്‍ തുറക്കാന്‍ ആഴ്‌ചകള്‍ മാത്രം അവശേഷിക്കെ പദ്ധതി കടന്നു പോകുന്ന പല സ്‌ഥലങ്ങളിലും ശുചീകരണം വൈകുന്നത്‌ ജലലഭ്യതക്ക്‌ തടസമാകുമോ എന്ന്‌ ആശങ്ക. പട്ടാണിപ്പാറ, കുവ്വപ്പൊയില്‍, കൃഷി ഫാം പരിസരങ്ങളില്‍ കനാല്‍ കാട്‌ മൂടിയ അവസ്‌ഥയിലാണ്‌.
മറ്റു സ്‌ഥലങ്ങളില്‍ മരക്കൊമ്പുകള്‍ ഒഴുകിയെത്തി നിറഞ്ഞും ചെളി വീണ്‌ അടിഞ്ഞും കിടക്കുന്നു. വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ തൊഴിലുറപ്പ്‌ തൊഴിലാളികളെ ഉപയോഗപ്പെടുത്തിയാണ്‌ കനാല്‍ വൃത്തിയാക്കിയതെന്നും ഇത്‌ നിലച്ചതോടെ കൃത്യ സമയത്ത്‌ കനാല്‍ ശുചീകരണം നടക്കാതായതായും നാട്ടുകാര്‍ ആരോപിച്ചു.
കൃഷി ആവശ്യത്തിന്‌ വേണ്ടിയാണ്‌ പ്രധാനമായും കനാല്‍ തുറക്കുന്നതെങ്കിലും കനാല്‍ കടന്നുപോകുന്ന സ്‌ഥലങ്ങളിലെ കുടിവെള്ളത്തിന്‌ ജലം ആശ്വാസമാവുകയാണ്‌. താഴ്‌്വാരങ്ങളിലെ നിരവധിയായ തോടുകളും കുളങ്ങളും നിറയുന്നു. സമീപ പ്രദേശങ്ങളിലെ കിണറുകളിലെ ജലം വറ്റാതെ നിലനിര്‍ത്തുന്നതും ഈ കനാല്‍ വെള്ളം തന്നെയാണ്‌. കഴിഞ്ഞ വര്‍ഷം കനാല്‍ അറ്റകുറ്റപണി കാരണം ഫിബ്രവരി 19 നാണ്‌ കനാല്‍ തുറന്നത്‌. പ്രധാന കനാലും ബ്രാഞ്ച്‌ കനാലും ഡിസ്‌ട്രിബ്യൂട്ടറികളെല്ലാം കൂടി 603 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ളതാണ്‌ കുറ്റ്യാടി ജലസേചനപദ്ധതി കനാല്‍.
ജില്ലയില്‍ മൂന്ന്‌ താലൂക്കുകളിലെ 44 പഞ്ചായത്തുകളിലും മൂന്നു നഗരസഭകളിലും ഇതിന്റെ പ്രയോജനം ലഭിക്കുന്നുണ്ട്‌. കനാല്‍ വൃത്തിയാക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നാണ്‌ നാട്ടുകാര്‍ ആവശ്യപ്പെടുന്നത്‌.

Ads by Google
Advertisement
Sunday 11 Jan 2026 11.39 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW