-->
ബാലുശേരി: വിശപ്പുരഹിത ബാലുശേരി എന്ന മഹത്തായ ആശയത്തിന് തുടക്കം കുറിക്കുകയും നിരന്തരമായ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ സമൂഹത്തിന്റെ വിശ്വാസവും പ്രശംസയും നേടിയെടുക്കുകയും ചെയ്‌ത സര്‍വോദയം ട്രസ്‌റ്റ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ട്രസ്‌റ്റിന്റെ പുതിയ ചെയര്‍മാനായി എയിം സുജിത് കുമാര്‍ ചുമതലയേറ്റു.
മുഹമ്മദ്‌ഫൈസല്‍, കെ.വി അബ്‌ദുള്‍ റഷീദ് എന്നിവര്‍ വൈസ് ചെയര്‍മാരായി തെരഞ്ഞെടുക്കപ്പെട്ടു. ഭരതന്‍ പുത്തൂര്‍ വട്ടം ജനറല്‍ കണ്‍വീനറായും, ഡോ. എന്‍. സുരേഷ് ബാബു, മനോജ് കുന്നോത്ത്, പി.എസ് ഷീര്‍ എന്നിവര്‍ ജോയിന്റ് കണ്‍വീനര്‍മാരായും ചുമതലയേറ്റു.
ട്രഷററായി ബീന കെയെ തെരഞ്ഞെടുത്തു.സാമൂഹിക സേവനത്തെ ലക്ഷ്യമാക്കി മുന്നേറുന്ന സര്‍വോദയം ട്രസ്‌റ്റ്, ഭക്ഷ്യസുരക്ഷ, സാമ്പത്തിക സഹായം, ആരോഗ്യപരിപാലനം എന്നീ മേഖലകളില്‍ നടത്തിയ ഇടപെടലുകളിലൂടെ ബാലുശേരിയിലും പരിസര പ്രദേശങ്ങളിലുമായി ശ്രദ്ധേയ സാന്നിധ്യമായി മാറിയിട്ടുണ്ട്.
തെരുവുകളില്‍ അലഞ്ഞു നടന്ന മാനസിക വെല്ലുവിളികള്‍ നേരിടുന്ന നാലോളം പേരെ ജീവിതത്തിന്റെ മുഖ്യധാരയിലേക്കെത്തിക്കാന്‍ ട്രസ്‌റ്റിന് കഴിഞ്ഞത് ശ്രദ്ധേയമായ നേട്ടമാണ്. ഇതോടൊപ്പം നിര്‍ധനരായ കിടപ്പുരോഗികള്‍ക്ക് മരുന്ന് ഉള്‍പ്പെടെയുള്ള സാമ്പത്തിക സഹായങ്ങളും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് പഠനസഹായവും ഉള്‍പ്പെടെയുള്ള നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ട്രസ്‌റ്റ് തുടര്‍ച്ചയായി നടത്തി വരികയാണ്.
പുതിയ നേതൃത്വം ചുമതലയേറ്റതോടെ സര്‍വോദയം ട്രസ്‌റ്റിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വ്യാപിപ്പിക്കുകയും സാമൂഹ്യ പ്രതിബദ്ധതയുള്ള പദ്ധതികള്‍ ശക്‌തിപ്പെടുത്തുകയും ചെയ്ുയമെന്ന് ഭാരവാഹികള്‍ അറിയിച്ചു.