-->
മുക്കം: മുക്കത്തെ വസ്‌ത്രവ്യാപാര സ്‌ഥാപനത്തിലുണ്ടായ തീപിടുത്തത്തില്‍ ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്‌ടങ്ങള്‍ സംഭവിച്ചതായി സ്‌ഥലം സന്ദര്‍ശിച്ച സി.പി.എം മുക്കം ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍ പറഞ്ഞു.
കട പൂര്‍ണ്ണമായും കത്തിനശിച്ചതോടെ ഒരു കുടുംബത്തിന്റെ ഉപജീവനമാര്‍ഗമാണ് ഇല്ലാതായിരിക്കുന്നത്. ഫിറോസിന്റെ ഉടമസ്‌ഥതയിലുള്ള പത്രാസ് എന്ന് തുണി കട സ്‌ഥാപനത്തിനുണ്ടായ ഈ ദുരന്തം അത്യന്തം നിര്‍ഭാഗ്യകരമാണ്. അപ്രതീക്ഷിതമായുണ്ടായ ഈ അപകടത്തില്‍ തകര്‍ന്നുപോയ വ്യാപാരിയെ സഹായിക്കാന്‍ സര്‍ക്കാരും ബന്ധപ്പെട്ട അധികാരികളും അടിയന്തരമായി ഇടപെടണമെന്ന് സി.പി.എം ലോക്കല്‍ കമ്മിറ്റി ആവശ്യപ്പെട്ടു.
ആവശ്യമായ എല്ലാ പിന്തുണയും നല്‍കുമെന്നും സി.പി.എം മുക്കം ലോക്കല്‍ സെക്രട്ടറി, പി.ടി ബാബു, ഏരിയാ കമ്മിറ്റി അംഗം കെ.ടി ശ്രീധരന്‍, ചെറുകിട വ്യാപാരി വ്യാവസായി സമിതി ഭാരവാഹികളായ ബാബു വെളാരം കുന്നത്ത്, ഷിബു മുക്കം പ്രസ്‌താവനയില്‍ അറിയിച്ചു. റവന്യൂ അധികാരികള്‍ അടിയന്തരമായി സ്‌ഥലത്തെത്തി നാശനഷ്‌ടങ്ങള്‍ തിട്ടപ്പെടുത്തി ഉടമയ്‌ക്ക് അര്‍ഹമായ ധനസഹായം അനുവദിക്കണം.