Friday, March 13, 2026 Last Updated 51 Min 52 Sec ago English Edition
Todays E paper
Ads by Google
Sunday 11 Jan 2026 11.39 AM

അര്‍ത്തുങ്കല്‍ ബസിലിക്കയില്‍ മകരം തിരുനാളിന്‌ കൊടിയേറി

uploads/news/2026/01/820140/1.jpg

ചേര്‍ത്തല: പ്രസിദ്ധ തീര്‍ഥാടന കേന്ദ്രമായ അര്‍ത്തുങ്കല്‍ സെന്റ്‌ ആന്‍ഡ്രൂസ്‌ ബസിലിക്കയില്‍ വിശുദ്ധ സെബസ്‌ത്യാനോസിന്റെ 380-ാമത്‌ മകരം തിരുനാളിന്‌ കൊടിയേറി. നാട്‌ ആഘോഷ നിറവില്‍.
പാലായില്‍നിന്നു ബസിലിക്കയിലെത്തിച്ച തിരുനാള്‍ പതാക ബസിലിക്ക റവ. ഡോ. യേശുദാസ്‌ കാട്ടുങ്കത്തയ്യിലിന്റെ നേതൃത്വത്തില്‍ ഏറ്റുവാങ്ങി വിശുദ്ധന്റെ നടയില്‍ സമര്‍പ്പിച്ച്‌ പ്രത്യേക പ്രാര്‍ഥനകള്‍ നടത്തി. പിന്നിട്‌ പടിഞ്ഞാറെ കുരിശടിയിലെത്തിച്ച പതാക ആഘോഷപൂര്‍വം വിശ്വാസികളും വൈദികരും ചേര്‍ന്ന്‌ ദേവാലയത്തില്‍ എത്തിച്ചു. ആലപ്പുഴ രൂപത മെത്രാന്‍ ഡോ. ജെയിംസ്‌ റാഫേല്‍ ആനാപറമ്പില്‍ തിരുനാള്‍ കൊടിയേറ്റ്‌ നിര്‍വഹിച്ചു.
പതിനെട്ടു ദിനരാത്രങ്ങള്‍ നീളുന്ന മകരം തിരുനാളിന്‌ ഇതോടെ തുടക്കമായി. റവ. ഡോ. യേശുദാസ്‌ കാട്ടുങ്കല്‍ തയ്യില്‍, സഹ വികാരിമാരായ ഫാ.ജോസഫ്‌ അല്‍ ഫോന്‍സ്‌, ഫാ. ജിസന്‍ ജോസഫ്‌, ഫാ. ടിനു തോമസ്‌, വിവിധ ദേവാലയ ങ്ങളില്‍ നിന്നുള്ള വൈദീകര്‍, സന്ന്യസ്‌ഥര്‍, കൈക്കാരന്‍മാര്‍, പള്ളിക്കമ്മറ്റി അംഗങ്ങളും പങ്കെടുത്തു.
പള്ളിമുറ്റം തിങ്ങി നിറഞ്ഞ വിശ്വാസികളും ഭക്‌തി പൂര്‍വം കൊടിയേറ്റ്‌ കര്‍മത്തില്‍ പങ്കാളികളായി തുടര്‍ന്ന്‌ നടന്ന പൊന്തിഫിക്കല്‍ ദിവ്യബലിക്ക്‌ ആലപ്പുഴ രൂപത മെത്രാന്‍ ഡോ. ജെയിംസ്‌ റാഫേല്‍ ആനാപറമ്പില്‍ മുഖ്യ കാര്‍മികത്വം വഹിച്ചു.
18 ന്‌ പുലര്‍ച്ചെ അഞ്ചിനാണ്‌ തിരുസ്വരൂപ നടതുറക്കല്‍. തുടര്‍ന്ന്‌ ഫാ. യേശുദാസ്‌ കൊടുവീട്ടിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ ദിവ്യബലി,തിരുസ്വരൂപ വന്ദനം. വൈകിട്ട്‌ ആറിന്‌ കണ്ണൂര്‍ രൂപതാ സഹായ മെത്രാന്‍ റവ.ഡോ. ഡെന്നീസ്‌ കുറുപ്പശേരിയുടെ മുഖ്യകാര്‍മികത്വത്തില്‍ ആഘോഷമായ പൊന്തിഫിക്കല്‍ ദിവ്യബലി.
പ്രധാന തിരുനാള്‍ ദിനമായ 20ന്‌ രാവിലെ 5.30 നും ഒന്‍പതിനും ദിവ്യബലി. 11 ന്‌ ആലപ്പുഴ രൂപത മെത്രാന്‍ ഡോ. ജെയിംസ്‌ റാഫേല്‍ ആനാപറമ്പില്‍ മുഖ്യകാര്‍മികത്വം വഹിക്കുന്ന ആഘോഷമായ തിരുനാള്‍ പൊന്തിഫിക്കല്‍ ദിവ്യബലി. വൈകിട്ട്‌ 4.30ന്‌ വിശുദ്ധന്റെ തിരുസ്വരൂപം വഹിച്ചുള്ള പ്രസിദ്ധമായ തിരുനാള്‍ പ്രദക്ഷിണം. ആരംഭിക്കും.
എട്ടാമിടമായ 27ന്‌ ഉച്ചയ്‌ക്കുശേഷം മുന്നിന്‌ കൊച്ചി രൂപത മുന്‍ ബിഷപ്‌ ഡോ.ജോസഫ്‌ കരിയിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ ആഘോഷമായ തിരുനാള്‍ സമൂഹബലി. 4.30ന്‌ തിരുനാള്‍ പ്രദക്ഷിണം.
തിരുനാളിന്‌ മുന്നോടിയായി ഭവനങ്ങളിലും വാഹനങ്ങളിലും സ്‌ഥാപിക്കുന്നതിനുള്ള പതാകകളുടെ ആശീര്‍വാദം റെക്‌ടര്‍ റവ. ഡോ. യേശുദാസ്‌ കാട്ടുങ്കതയ്യില്‍ നിര്‍വഹിച്ചു.

Ads by Google
Advertisement
Sunday 11 Jan 2026 11.39 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW