-->
ചേര്‍ത്തല: മരിയന്‍ തീര്‍ഥാടന കേന്ദ്രമായ മുട്ടം സെന്റ് മേരീസ് ഫൊറോന ദേവാലയത്തിലെ നാല്‍പ്പത് മണി ദിവ്യകാരുണ്യ ആരാധന ശതാബ്‌ദി ആഘോഷങ്ങളോടനുബന്ധിച്ച് ദിവ്യകാരുണ്യ അത്ഭുതങ്ങളുടെ ചിത്ര പ്രദര്‍ശവും ദൃശ്യവിസ്‌മയ കാഴ്‌ചയും ഒരുക്കി.
എം.സി.ബി.എസ്. സഭയുടെ വിശുദ്ധ കുര്‍ബാനയുടെ കൂട്ടുകാരുടെ നേതൃത്വത്തില്‍ പാസ്‌റ്റര്‍ സെന്ററിലാണ്‌പ്രദര്‍ശനം സംഘടിപ്പിച്ചത്. വിശുദ്ധ കാര്‍ലോസിന്റെ തിരുശേഷിപ്പ്, വിശുദ്ധ കുര്‍ബാനയ്‌ക്ക് ഉപയോഗിക്കുന്ന തിരുവസ്‌തുക്കള്‍, വിശുദ്ധരുടെ ചിത്ര ങ്ങള്‍, വിവിധങ്ങളായ ദിവ്യകാരുണ്യ അത്ഭുതങ്ങള്‍, തിരുവേസ്‌തിയില്‍ ദൃശ്യമായ തിരുശേഷിപ്പ് എന്നിവ അടക്കം പ്രദര്‍ശത്തിനായി സജ്‌ജീകരിച്ചിരുന്നു. കണ്ണൂര്‍ ഇരിട്ടിയില്‍ നിന്നുള്ള ഫാ. ക്ലിന്റ് വെട്ടിക്കുഴി, ഫാ. അഗസ്‌റ്റിന്‍ കാരക്കാട് എന്നിവരുടെ നേതൃത്വത്തിലാണ് പ്രദര്‍ശനം നടത്തുന്നത്. അഞ്ചു വര്‍ഷത്തിലേറെയായി പ്രദര്‍ശനം തുടരുന്നുണ്ട്. 400 അധികം ദേവാലയങ്ങളില്‍ പ്രദര്‍ശനം സംഘടിപ്പിച്ചതായി അവര്‍ പറഞ്ഞു. വികാരി ഫാ. ജോഷി വേഴപ്പറമ്പില്‍ പ്രദര്‍ശനം ഉദ്‌ഘാടനം ചെയ്‌തു. സഹ വികാരിമാരായ ഫാ.സച്ചിന്‍ മാമ്പുഴക്കല്‍, ഫാ. വിനു മുളവരിക്കല്‍, ഫാ. ജോസ് പാലത്തി ങ്കല്‍, ജനറല്‍ കണ്‍വീനര്‍ വി.കെ. ജോര്‍ജ്, ട്രസ്‌റ്റിമാരായ ബേബി ജോണ്‍, ജുഡി തോമസ്, വൈസ് ചെയര്‍മാന്‍ സാബു ജോണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.