Thursday, March 12, 2026 Last Updated 11 Min 51 Sec ago English Edition
Todays E paper
Ads by Google
Sunday 11 Jan 2026 11.38 AM

ചെങ്ങന്നൂരില്‍ 2.5 കിലോ കഞ്ചാവുമായി യുവാവ്‌ അറസ്‌റ്റില്‍; ഒരാള്‍ രക്ഷപ്പെട്ടു

ചെങ്ങന്നൂര്‍: വന്‍തോതില്‍ കഞ്ചാവ്‌ കടത്താന്‍ ശ്രമിച്ച കേസിലെ ഒന്നാം പ്രതിയെ ചെങ്ങന്നൂര്‍ പോലീസ്‌ അറസ്‌റ്റ് ചെയ്‌തു. മാന്നാര്‍ മുട്ടേപ്പള്ളി കുട്ടമ്പേരൂര്‍ മംഗലത്തേത്ത്‌ കാട്ടില്‍തെക്കേതില്‍ രതുല്‍ രാജാ(22)ണ്‌ പിടിയിലായത്‌. ഇയാളില്‍നിന്നു 2.535 കിലോഗ്രാം കഞ്ചാവ്‌ കണ്ടെടുത്തു.
പോലീസിനെ വെട്ടിച്ച്‌ ഒരാള്‍ കടന്നുകളഞ്ഞു. കല്ലിശേരി പൊട്ടക്കുളം ഭാഗത്ത്‌ സ്‌കൂട്ടറില്‍ കഞ്ചാവ്‌ കടത്തുന്നതായി പോലീസിന്‌ രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തില്‍ പരിശോധന നടത്തുകയായിരുന്നു.
പോലീസിനെ കണ്ടതോടെ പ്രതികള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ഒന്നാം പ്രതിയായ രതുല്‍ രാജിനെ പോലീസ്‌ സംഘം സാഹസികമായി പിടികൂടി. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന രണ്ടാം പ്രതി ഓടി രക്ഷപ്പെട്ടു.
പൂവിനും കായ്‌ക്കുമിടയില്‍ ഒളിപ്പിച്ച നിലയില്‍ സ്‌കൂട്ടറിന്റെ പ്ലാറ്റ്‌ഫോമില്‍ സൂക്ഷിച്ചിരുന്ന കാര്‍ഡ്‌ബോര്‍ഡ്‌ ബോക്‌സിനുള്ളിലായിരുന്നു കഞ്ചാവ്‌ സൂക്ഷിച്ചിരുന്നത്‌.
കഞ്ചാവും കടത്താനുപയോഗിച്ച സ്‌കൂട്ടറും പോലീസ്‌ കസ്‌റ്റഡിയിലെടുത്തു. രക്ഷപ്പെട്ട രണ്ടാം പ്രതിക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ടന്നും പ്രദേശത്തെ ലഹരി വില്‍പന സംഘങ്ങളെക്കുറിച്ച്‌ കൂടുതല്‍ അന്വേഷണം നടത്തി വരികയാണെന്നും സി.ഐ എ.സി. വിപിന്‍ പറഞ്ഞു.
എസ്‌.ഐ. എം.ടി. മധുകുമാര്‍, ഗ്രേഡ്‌ എസ്‌.ഐ അജേഷ്‌ കുമാര്‍, സീനിയര്‍ സിവില്‍ പോലീസ്‌ ഓഫീസര്‍ മിഥിലാജ്‌, എ.എ

Ads by Google
Advertisement
Sunday 11 Jan 2026 11.38 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW