-->
ബത്തേരി: കേരളത്തിലേത് കര്‍ഷകരെ ചേര്‍ത്തുപിടിക്കുന്ന സര്‍ക്കാരാണെന്ന് മന്ത്രി ജി.ആര്‍. അനില്‍. ശ്രേയസ് ഹാളില്‍ അഖിലേന്ത്യ കിസാന്‍ സഭ സംസ്‌ഥാന കൗണ്‍സില്‍ യോഗം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കാര്‍ഷിക മേഖലയിലെ പ്രശ്‌നങ്ങളെല്ലാം പരിഹരിക്കണമെന്ന നിലപാടാണ് സര്‍ക്കാരിന്. ഒരു വര്‍ഷം 2,000 കോടി രൂപയുടെ നെല്ലാണ് സര്‍ക്കാര്‍ സംഭരിക്കുന്നത്. സംഭരിക്കുന്ന നെല്ലിന്റെ വില വൈകാതെ ലഭ്യമാക്കുന്നുണ്ട്. കേരള ബാങ്ക് പലിശ കുറയ്‌ക്കാന്‍ തയാറാകാത്ത സാഹചര്യം നെല്ലുവിലയുടെ സംഭരണത്തില്‍ ഹ്രസ്വകാലം പ്രതിസന്ധിയായിരുന്നു. ചര്‍ച്ചകളെത്തുടര്‍ന്ന് നടപടിക്രമങ്ങള്‍ വേഗത്തിലാക്കി. ഇതിന്റെ അടിസ്‌ഥാനത്തില്‍ ഒരുമാസം മുമ്പുവരെ സംഭരിച്ച നെല്ലിന്റെ തുക പൂര്‍ണമായും നല്‍കാന്‍ സാധിച്ചു. സംഭരിച്ച നെല്ലിന് നല്‍കാനുള്ള തുക ബാങ്കുകളില്‍ ഉണ്ടെന്നും മന്ത്രി പറഞ്ഞു. കിസാന്‍ സഭ സംസ്‌ഥാന പ്രസിഡന്റ് കെ.വി. വസന്തകുമാര്‍ അധ്യക്ഷത വഹിച്ചു.
ജനറല്‍ സെക്രട്ടറി കെ.എം. ദിനകരന്‍, ജില്ലാ പ്രസിഡന്റ് പി.എം. ജോയി, എ. പ്രദീപന്‍, സി.പി. ഷൈജന്‍, പി.കെ. രാജന്‍, സജി വര്‍ഗീസ് പ്രസംഗിച്ചു.