Wednesday, March 11, 2026 Last Updated 5 Min 52 Sec ago English Edition
Todays E paper
Ads by Google
Saturday 10 Jan 2026 05.14 AM

തദ്ദേശ സ്‌ഥാപനങ്ങളിലെ ടെക്‌നിക്കല്‍ അസിസ്‌റ്റന്റുമാരെ സ്‌ഥിരപ്പെടുത്താനുള്ള തീരുമാനം പിന്‍വലിക്കണം:സംഷാദ്‌ മരക്കാര്‍

കല്‍പ്പറ്റ: തദ്ദേശ സ്‌ഥാപനങ്ങളിലെ താത്‌കാലിക ടെക്‌നിക്കല്‍ അസിസ്‌റ്റന്റുമാരെ സ്‌ഥിരപ്പെടുത്താനുള്ള തീരുമാനം സര്‍ക്കാര്‍ പിന്‍വലിക്കണമെന്ന്‌ വയനാട്‌ ഡി.സി.സി വൈസ്‌ പ്രസിഡന്റ്‌ സംഷാദ്‌ മരക്കാര്‍ ആവശ്യപ്പെട്ടു.
നിരവധി പേര്‍ തൊഴിലന്വേഷിക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ നീക്കം അനീതിയാണ്‌. 12 വര്‍ഷം ടെക്‌നിക്കല്‍ അസിസ്‌റ്റന്റായി സേവനം ചെയ്‌തവരുടെ വിവരം ലഭ്യമാക്കുന്നതിന്‌ തദ്ദേശ വകുപ്പ്‌ പ്രിന്‍സിപ്പല്‍ സെക്രട്ടറി ജില്ലാ ജോയിന്റ്‌ ഡയറക്‌ടര്‍മാര്‍ക്ക്‌ നിര്‍ദേശം നല്‍കിയിരിക്കയാണ്‌. ഈ നിര്‍ദേശത്തിന്‌ മറുപടി ലഭിക്കുന്ന മുറയ്‌ക്ക് സ്‌ഥിരപ്പെടുത്താനുള്ള പ്രവര്‍ത്തനമാണ്‌ നടക്കുന്നത്‌.
ഇടത്‌ അനുകൂല സംഘടന നല്‍കിയ നിവേദനത്തിന്റെ അടിസ്‌ഥാനത്തിലാണ്‌ സര്‍ക്കാര്‍ നടപടി. താത്‌കാലിക നിയമനങ്ങള്‍ എംപ്ലോയ്‌മെന്റ്‌ എക്‌സ്ചേഞ്ച്‌ മുഖേനയാണ്‌ നടത്തേണ്ടത്‌. എന്നിരിക്കേ താത്‌കാലിക നിയമനം നേടിയവരെ സ്‌ഥിരപ്പെടുത്തുന്നത്‌ ഉദ്യോഗാര്‍ഥികളോടുള്ള ക്രൂരതയാണെന്ന്‌ ജില്ലാ പഞ്ചായത്ത്‌ മുന്‍ പ്രസിഡന്റുമായ സംഷാദ്‌ മരക്കാര്‍ പറഞ്ഞു.

Ads by Google
Advertisement
Saturday 10 Jan 2026 05.14 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW