-->
മാനന്തവാടി: മാനന്തവാടി മെഡിക്കല്‍ കോളജില്‍ പ്രസവിച്ച 21 കാരിയുടെ വയറില്‍ നിന്ന് തുണി പുറത്ത് വന്ന സംഭവത്തില്‍ പരാതി ലഭിച്ചയുടനെ നടപടി സ്വീകരിച്ചുവെന്ന് മന്ത്രി ഒ.ആര്‍. കേളു. ജനുവരി അഞ്ചാം തീയതിയാണ് യുവതി പരാതി നല്‍കിയത്.
ഓഫീസില്‍ നിന്നാണ് പരാതി വീണ്ടും എഴുതിയത്. അപ്പോള്‍ തന്നെ നടപടി സ്വീകരിച്ചിരുന്നുവെന്നും മന്ത്രി ഒ.ആര്‍. കേളു വിശദികരിച്ചു. നിലവില്‍ നടക്കുന്ന കുപ്രചരണങ്ങള്‍ മെഡിക്കല്‍ കോളജിനെ തകര്‍ക്കാനുള്ളതാണ്. വ്യക്‌തിഹത്യ ചെയ്ുയകയാണ്. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് കോളജിനെ രാഷ്ര്‌ടീയമായി ഉപയോഗിക്കുന്നതെന്നും ഒ.ആര്‍. കേളു വ്യക്‌തമാക്കി. അതേസമയം, മെഡിക്കല്‍ കോളജിലെ ചികിത്സ പിഴവ് പരാതിയില്‍ വിദഗ്‌ധ സംഘം വയനാട്ടിലെത്തി. ചികിത്സ പിഴവിന് ഇരയായ യുവതിയില്‍ നിന്ന് വിശദമായ മൊഴിയെടുക്കാനാണ് സംഘമെത്തിയത്. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ രേഖകളും സംഘം പരിശോധിക്കും.
മാനന്തവാടി പാണ്ടിക്കടവ് സ്വദേശിയായ യുവതിക്കാണ് ചികിത്സാ പിഴവിനെ തുടര്‍ന്ന് ദുരിതം നേരിടേണ്ടിവന്നത്. കഴിഞ്ഞ ഒകേ്‌ടാബര്‍ 20നാണ് മാനന്തവാടി മെഡിക്കല്‍ കോളജില്‍ യുവതി പ്രസവിച്ചത്. 23ന് യുവതിയെ ഡിസ്‌ചാര്‍ജ് ചെയ്യുകയും ചെയ്‌തു. കടുത്ത വേദനയെ തുടര്‍ന്ന് രണ്ടുതവണ മെഡിക്കല്‍ കോളജില്‍ എത്തിയെങ്കിലും സ്‌കാനിങ് നടത്തിയില്ലെന്ന പരാതിയും യുവതി ഉയര്‍ത്തുന്നുണ്ട്.
കഴിഞ്ഞമാസം 29-ാം തീയതി യുവതിയുടെ വയറില്‍ നിന്നും തുണിക്കെട്ട് പുറത്തുവരികയായിരുന്നു.ല സംഭവത്തില്‍ പ്രതിഷേധം ശക്‌തമായതിന് പിന്നാലെ ഡി.എം.ഒയുടെ നേതൃത്വത്തിലുള്ള സംഘവും യുവതിയില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചിരുന്നു. ശരീരത്തില്‍ നിന്ന് ലഭിച്ച തുണി കഷണം ഹാജരാക്കാന്‍ യുവതിയോട് ആവശ്യപ്പെട്ടു.