-->
പത്തനംതിട്ട: നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ഇലക്രേ്‌ടാണിക് വോട്ടിംഗ് മെഷീനുകളുടെ ആദ്യഘട്ട പരിശോധന പ്രവര്‍ത്തനം നിരീക്ഷിക്കുന്നതിന് ഹരിയാന സംസ്‌ഥാന ജോയിന്റ് സി.ഇ.ഒ രാജ്‌കുമാര്‍ പത്തനംതിട്ട കലക്‌ടറേറ്റിലെ എഫ് എല്‍ സി ഹാളിലും ഇലക്ഷന്‍ വെയര്‍ഹൗസിലും പരിശോധന നടത്തി. ജില്ലാ കലക്‌ടര്‍ എസ് പ്രേം കൃഷ്‌ണന്‍, തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്‌ടര്‍ ബീന എസ് ഹനീഫ്, എഫ്. എല്‍ .സി നോഡല്‍ ഓഫീസര്‍ കെ .എസ് സിറോഷ് എന്നിവര്‍ പങ്കെടുത്തു.
എല്ലാ ദിവസവും രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് ഏഴുവരെയാണ് പരിശോധന. ഇലകേ്‌ടാണിക് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ എഞ്ചിനീയര്‍മാര്‍ ഉള്‍പ്പടെ 40 ഉദ്യോഗസ്‌ഥര്‍ പങ്കെടുക്കുന്നു.