Thursday, March 12, 2026 Last Updated 19 Min 0 Sec ago English Edition
Todays E paper
Ads by Google
Saturday 10 Jan 2026 05.13 AM

കഥകളി -അന്താരാഷ്‌ട്ര സെമിനാര്‍ സമാപിച്ചു

uploads/news/2026/01/819932/2.jpg

അയിരൂര്‍: കഥകളിമേളയില്‍ മൂന്നു ദിവസമായി നടന്നു വരുന്ന അന്താരാഷ്ര്‌ട സെമിനാര്‍ സമാപിച്ചു. സമ്മേളനം ജില്ലാ കളക്‌ടര്‍ എസ്‌. പ്രേംകൃഷ്‌ണന്‍ ഉദ്‌ഘാടനം ചെയ്യ്‌തു. പ്രസാദ്‌ ആനന്ദഭവന്‍ അദ്ധ്യക്ഷത വഹിച്ചു. പത്തനംതിട്ട കാതോലിക്കറ്റ്‌ കോളജ്‌ മലയാളം വകുപ്പ്‌ മേധാവി ഡോ. ബിന്‍സി , ഇലന്തൂര്‍ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എ. ഗീതാ സജി ഭാസ്‌ക്കര്‍, വി. പ്രസാദ്‌ എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന്‌ താളവൈവിദ്ധ്യങ്ങള്‍ നാടന്‍ കലകളിലേയും കഥകളിയിലേയും കലാശങ്ങളില്‍ എന്ന വിഷയത്തില്‍ എതിരന്‍ കതിരവന്‍ മോഡറേറ്ററായ ചര്‍ച്ചയില്‍ കവിയൂര്‍ ഓമനക്കുട്ടന്‍, നാരങ്ങാനം രാധാകൃഷ്‌ണന്‍ നായര്‍, കലാമണ്ഡലം രവി ശങ്കര്‍, കലാമണ്ഡലം അനന്തു, എന്നിവര്‍ പങ്കെടുത്തു. നോവലിസ്‌റ്റ് രാജീവ്‌ ശിവശങ്കര്‍ സെമിനാര്‍ സമാപന സമ്മേളനം ഉദ്‌ഘാടനം ചെയ്‌തു. സുഭദ്രാഹരണത്തിലെ അഷ്‌ടകലാശത്തിന്‍റെ അവതരണവും നടന്നു.
വൈകിട്ട്‌ നടന്ന രാജസൂയം കഥകളിയില്‍ കോട്ടക്കല്‍ ദേവദാസിന്‍റെ ജരാസന്ധനും, കലാമണ്ഡലം സോമന്‍റെ ശിശുപാലനും അരങ്ങു നിറഞ്ഞാടി. ചിട്ടപ്രധാനമായ കലാശങ്ങളും തന്‍റേടാട്ടങ്ങളും പകര്‍ന്നാട്ടങ്ങളും കൊണ്ട്‌ ഇരുവരും കഥാപാത്രങ്ങള്‍ക്ക്‌ അസാധാരണ രൂപഭാവങ്ങള്‍ നല്‍കി. കലാമണ്ഡലം ജയപ്രകാശിന്‍റെ നേതൃത്വത്തില്‍ സംഗീതവും, കലാമണ്ഡലം രവിശങ്കറും ശ്രീഹരിയും ശ്രീവിന്നും ചേര്‍ന്ന ചെണ്ട വിഭാഗവും, കലാമണ്ഡലം വിനീതും ആര്‍. എല്‍. വി ജിതിനും, കലാമണ്ഡലം അജയ്യും ചേര്‍ന്ന മദ്ദള വിഭാഗവും ഉചിതമായ പശ്‌ചാത്തലം ഒരുക്കി. പി. ആര്‍. രാജീവ്‌ ചെറുകോല്‍ ആട്ടവിളക്ക്‌ തെളിച്ചു.

ആസ്വാദനക്കളരിയില്‍ ഇന്ന്‌ കലാമത്സരങ്ങള്‍

വിദ്യാര്‍ത്ഥികള്‍ക്കായുള്ള കലാമത്സരങ്ങള്‍ രാവിലെ 11 ന്‌ ആരംഭിക്കും. പ്രസംഗം (ഇം?ിഷ്‌ മലയാളം), കഥകളി സംഗിതം, തായമ്പക, ശാസ്‌ത്രീയ സംഗീതം, വഞ്ചിപ്പാട്ട്‌ എന്നീ ഇനങ്ങളിലാണ്‌ മത്സരം. കോയിപ്രം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ റ്റി. കെ. രാമചന്ദ്രന്‍ നായര്‍ കലാമത്സരങ്ങള്‍ ഉദ്‌ഘാടനം ചെയ്യും.

കളിയരങ്ങില്‍ ഇന്ന്‌

കളിയരങ്ങില്‍ ഇന്ന്‌ കംസവധം കഥകളി ആണ്‌. തികച്ചും തെക്കന്‍ കഥ എന്നറിയപ്പെടുന്ന കംസവധം രചിച്ചത്‌ പതിനെട്ടാം നൂറ്റാണ്ടില്‍ ജീവിച്ച കിളിമാനൂര്‍ രവിവര്‍മ്മ കോയിത്തമ്പുരാനാണ്‌. കംസനായി ഫാക്‌ട് മോഹന്‍, ആനക്കാരനായി ഹരിപ്പാട്‌ ബാലകൃഷ്‌ണന്‍, മല്ലന്മാരായി സദനം വിഷ്‌ണു പ്രസാദ്‌, കലാമണ്ഡലം അഖില്‍, അക്രൂരനായി കലാമണ്ഡലം പ്രശാന്ത്‌ ശ്രീകൃഷ്‌ണനായി മയ്യനാട്‌ രാജീവനും പ്രധാനവേഷങ്ങളില്‍ രംഗത്തെത്തുന്നു.
സംഗീതം കലാമണ്ഡലം സുരേന്ദ്രന്‍, ചെണ്ട കലാഭാരതി ഉണ്ണികൃഷ്‌ണന്‍, മദ്ദളം കലാമണ്ഡലം ഹരികുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഒരുക്കും. പ്രമുഖ കര്‍ഷകന്‍ അജയകുമാര്‍ വല്യൂഴത്തില്‍ ആട്ടവിളക്ക്‌ തെളിക്കും.

Ads by Google
Advertisement
Saturday 10 Jan 2026 05.13 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW