-->
ശബരിമല: അയ്യപ്പന്റെ സ്വര്‍ണ്ണം കൊള്ളയടിച്ച രണ്ട് പേരെ രണ്ടു പോക്കറ്റിലും ഇരുത്തിയിട്ടാണ് മുഖ്യമന്ത്രി കൈക്കൂലിയെക്കുറിച്ച് പറയുന്നതെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി.വേണഗോപാല്‍. ശബരിമല ദര്‍ശനത്തിന് ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഇതു പോലെ അപഹാസ്യനായ മുഖ്യമന്ത്രിയുണ്ടായിട്ടില്ല.എസ്.ഐ.റ്റിയുടെ കോടതിയില്‍ കൊടുക്കുന്ന റിപ്പോര്‍ട്ട് മാത്രം മതി മുഖ്യമ ന്ത്രിയുടെ അഴിമതി വിരുദ്ധ പ്രസംഗത്തിനെതിരായുള്ള സര്‍ട്ടിഫിക്കറ്റ് നല്‌കാന്‍. ഇപ്പോഴത്തെ ഗവേഷണം ഭൂരിപക്ഷ വര്‍ഗീയതയെ എങ്ങനെ താലോലിക്കാം എന്നുള്ളതാണ്.
സി.പി.എമ്മിന്റെ ചരിത്രത്തിലെ ഏറ്റവും നാണം കെട്ട തോല്‍വി യാകും നിയമസഭാ തിരഞ്ഞെടുപ്പില്‍ വരാന്‍ പോകുന്നത്. ഇത് ചരിത്രം രേഖപ്പെടുത്തും. അതിന്റെ ക്രഡിറ്റ് വേറൊരാള്‍ക്കും കിട്ടില്ല. അത് സാക്ഷാല്‍ പിണറായിക്കാണ്. എല്ലാ സമുദായങ്ങളേയും ഒരു പോലെ ആദരിക്കുന്ന സ്വഭാവമാണ് യു.ഡി.എഫിനെന്നും കെ.സി വേ ണുഗോപാല്‍ പറഞ്ഞു. ശബരിമലയില്‍ യുവതി പ്രവേശനത്തിന്റെ പേരില്‍ പ്രശ്‌നം ഉണ്ടായപ്പോഴും ഇപ്പോള്‍ സ്വര്‍ണ്ണ കൊള്ളയുടെ പേരില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായപ്പോഴും ഞങ്ങളുടെ നിലപാടില്‍ ശക്‌തമായി നിലകൊണ്ടു. തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പില്‍ ജനം കടുത്ത ശിക്ഷ കൊടുത്തിട്ട് അതില്‍ തകര്‍ന്ന മനസുമായി നില്‌ക്കുന്നയാള്‍ തന്റെ സ്‌ഥാനമൊ പദവിയോ നോക്കാതെ നടത്തിയ പ്രസ്‌ഥാവനയാണ് മുഖ്യമന്ത്രിയുടേത്. സത്യത്തിന്റെ അംശം പോലുമില്ലാത്ത അവസരവാദ പ്രസ്‌ഥാവന കൂടിയാണ്. നാട്ടില്‍ സമുദായിക സൗഹാര്‍ദ്ദം ഊട്ടി ഉറപ്പിക്കാന്‍ പ്രതിജ്‌ഞാബദ്ധനായി നില്‌ക്കേണ്ട ഭരണഘടനാപരമായി ബാധ്യതയുള്ള മുഖ്യമന്ത്രി ഏങ്ങനെയെങ്കിലും 10 വോട്ട് കിട്ടുമോയെന്നാണ് നോക്കുന്നത്.ആ വിചാരം അദ്ദേഹത്തിന് വേണ്ടായെന്നും കെ.സി. പറഞ്ഞു. മകന്‍ ഗോകുല്‍ വേണുഗോപാല്‍,എ.ഐ.സി.സി സെക്രട്ടറി റ്റി.എന്‍.പ്രതാപന്‍, കെ.പി.സി.സി ജനറല്‍ സെക്രട്ടറി നെയ്യാറ്റിന്‍കര സനല്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു.