Friday, March 13, 2026 Last Updated 0 Min 22 Sec ago English Edition
Todays E paper
Ads by Google
Saturday 10 Jan 2026 05.13 AM

പി. കൃഷ്‌ണപിള്ളയ്‌ക്ക് സ്‌മാരകം

uploads/news/2026/01/819930/4.jpg

വൈക്കം: കമ്മ്യൂണിസ്‌റ്റ് പ്രസ്‌ഥാനത്തിന്റെ സ്‌ഥാപക നേതാവും സ്വാതന്ത്ര്യസമരസേനാനിയുമായിരുന്ന സഖാവ്‌ പി കൃഷ്‌ണപിള്ളയുടെ ജന്മനാടായ വൈക്കത്ത്‌ സഖാവിന്റെ ഉചിതമായ സ്‌മാരകം നിര്‍മ്മിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി സഖാവിന്റെ നാമധേയത്തില്‍ ട്രസ്‌റ്റ് രൂപീകരണത്തിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.ട്രസ്‌റ്റ് രൂപീകരണ പ്രവര്‍ത്തനങ്ങള്‍ക്ക്‌ തുടക്കം കുറിച്ചുകൊണ്ട്‌ വൈക്കം തെക്കേനട പി കൃഷ്‌ണപിള്ള സ്‌മാരക മന്ദിരത്തില്‍ ചേര്‍ന്ന രൂപീകരണയോഗം സിപിഐഎം കോട്ടയം ജില്ലാ സെക്രട്ടറിയേറ്റ്‌ അംഗം അഡ്വ പി കെ ഹരികുമാര്‍ ഉദ്‌ഘാടനം ചെയ്‌തു.ജനലക്ഷങ്ങളുടെ പ്രിയ സഖാവ്‌ വിടവാങ്ങിയിട്ട്‌ 77 വര്‍ഷങ്ങള്‍ പിന്നിടുകയാണ്‌.1948 ല്‍ ഒളിവ്‌ ജീവിതത്തിനിടെ പാമ്പുകടിയേറ്റാണ്‌ അദ്ദേഹം മരിച്ചത്‌.വൈക്കം പറൂപറമ്പില്‍ 1906ലാണ്‌ പി കൃഷ്‌ണപിള്ളയുടെ ജനനം.സഖാക്കളുടെ സഖാവ്‌ വിടവാങ്ങി 77 വര്‍ഷം പൂര്‍ത്തിയാകുമ്പോഴും ചരിത്രത്തിന്റെ ഏടുകളില്‍ അദ്ദേഹം സമ്മാനിച്ച സമാനതകളില്ലാത്ത പോരാട്ട വീര്യം ഇന്നും ആവേശത്തോടെ ഓര്‍ക്കുകയാണ്‌ ജന്മനാടായ വൈക്കത്തെ ജനങ്ങള്‍. യോഗത്തില്‍ സിപിഐഎം ഏരിയ സെക്രട്ടറി പി ശശിധരന്‍ അധ്യക്ഷനായി.സിപിഐഎം കോട്ടയം ജില്ലാ കമ്മിറ്റി അംഗം അഡ്വ കെ കെ രഞ്‌ജിത്ത്‌ , തലയോലപ്പറമ്പ്‌ ഏരിയ സെക്രട്ടറി ഡോ സി എം കുസുമന്‍ , വൈക്കം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ കെ ശശികുമാര്‍ , നാടക പ്രവര്‍ത്തകന്‍ പ്രദീപ്‌ മാളവിക , വൈക്കം പി കൃഷ്‌ണപിള്ള സ്‌മാരക ഗ്രന്ഥശാല സെക്രട്ടറി കെ ആര്‍ ബീന , സിപിഐഎം ഏരിയ കമ്മിറ്റി അംഗം പി ഹരിദാസ്‌ എന്നിവര്‍ സംസാരിച്ചു.

Ads by Google
Advertisement
Saturday 10 Jan 2026 05.13 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW