Thursday, March 12, 2026 Last Updated 11 Min 11 Sec ago English Edition
Todays E paper
Ads by Google
Saturday 10 Jan 2026 05.13 AM

40 മണി ആരാധന തുടങ്ങി; ദിവ്യകാരുണ്യ പ്രദക്ഷിണം ഭക്‌തിനിര്‍ഭരം

uploads/news/2026/01/819929/3.jpg

വൈക്കം: സെന്റ്‌ ജോസഫ്‌ ഫൊറോന പള്ളിയില്‍ ഇടവക ധ്യാനത്തിന്റെയും നാല്‍പതുമണി ആരാധനയുടെയും ചടങ്ങിന്റെ ഭാഗമായി ഇന്നലെ രാവിലെ നടന്ന ദിവ്യകാരുണ്യ പ്രദക്ഷിണം ഭക്‌തിനിര്‍ഭരമായി. ഫൊറോന പള്ളി വികാരി ഫാ. ബര്‍ക്കുമാന്‍സ്‌ കൊടയ്‌ക്കല്‍, സഹവികാരി ഫാദര്‍ ജോസഫ്‌ മേച്ചേരി മുഖ്യകാര്‍മികന്‍ ഫാദര്‍ ജോസ്‌ പാറപ്പുറം എന്നിവരുടെ നേതൃത്വത്തിലായിരുന്നു ചടങ്ങുകള്‍.
ഇടവകയില്‍ പെട്ട ഏഴ്‌ വൈദികരും ചടങ്ങില്‍ കാര്‍മികരായിരുന്നു. ഫാ. സേവ്യര്‍ ആവള്ളി, ഫാ. ജോസഫ്‌ കണിയാംപറമ്പില്‍, ഫാ. ജോസ്‌ വല്ലയില്‍, ഫാ. മാര്‍ട്ടിന്‍ എടവന്‍ന്തറത്ത്‌, ഫാ. ജയിംസ്‌ തുരുത്തിക്കര, ഫാ. അലക്‌സ്‌ തേജസ്‌, ഫാ. തോമസ്‌ കൊല്ലശ്ശേരി എന്നിവരാണ്‌ ഇടവകയിലെ വൈദികര്‍. രാവിലെ നടന്ന വിശുദ്ധ കുര്‍ബാനയ്‌ക്കുശേഷമാണ്‌ ദിവ്യകാരുണ്യ പ്രദക്ഷിണം നടന്നത്‌. പൊന-വെള്ളി കുരുശുകള്‍ ചടങ്ങിന്റെ ഭാഗമായിരുന്നു.
സ്‌തുതി ഗീതങ്ങളുടെ ആലാപനം ചടങ്ങിന്‌ ഭക്‌തിയേകി. ഇടവകയിലെ മുഴുവന്‍ കുടുംബങ്ങളും ചടങ്ങില്‍ പങ്കെടുത്തു.
ഇന്ന്‌ രാവിലെ വിശുദ്ധ കുര്‍ബാന, വൈകിട്ട്‌ നാലിന്‌ പൊതുആരാധന എന്നിവയ്‌ക്ക് ശേഷം വിശുദ്ധ കുര്‍ബാന നടക്കും. വല്ലകം പള്ളി വികാരി ഫാ. ടോണി കോട്ടയ്‌ക്കല്‍ മുഖ്യകാര്‍മികനാകും. നാളെ ആരാധന സമാപിക്കും. ഉച്ചകഴിഞ്ഞ്‌ 3.30ന്‌ പൊതുആരാധന നടക്കും. വൈകിട്ട്‌ 4.30ന്‌ നടക്കുന്ന ദിവ്യകാരുണ്യ പ്രദക്ഷിണത്തിന്‌ ഫാദര്‍ ജോസഫ്‌ താമര വെളി മുഖ്യ കാര്‍മികനാകും.
തുടര്‍ന്ന്‌ വിശുദ്ധ കുര്‍ബാനയും നടക്കും.ചടങ്ങുകള്‍ക്ക്‌ വികാരി ഫാ. ബര്‍ക്കുമാന്‍സ്‌ കൊടയ്‌ക്കല്‍, സഹവികാരി ഫാ. ജോസഫ്‌ മേച്ചേരി, ട്രസ്‌റ്റിമാരായ ഡെന്നി മംഗലശ്ശേരി, ജോര്‍ജ്‌ ആവള്ളി, വൈസ്‌ ചെയര്‍മാന്‍ മാത്യു കൂടല്ലി, കണ്‍വീനര്‍ ജോയിച്ചന്‍ കാട്ടേത്ത്‌ എന്നിവര്‍ നേതൃത്വം നല്‍കി.

Ads by Google
Advertisement
Saturday 10 Jan 2026 05.13 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW