Wednesday, March 11, 2026 Last Updated 34 Min 40 Sec ago English Edition
Todays E paper
Ads by Google
Saturday 10 Jan 2026 05.13 AM

പഴുക്കാനിലം കായല്‍ ശുചീകരിക്കുന്നു

കോട്ടയം: പടിഞ്ഞാറന്‍ മേഖലയില്‍ കാര്‍ഷിക, വിനോദ സഞ്ചാര മേഖലയില്‍ കുതിപ്പു സൃഷ്‌ടിക്കാവുന്ന പഴുക്കാനില കായല്‍ ശുചീകരിക്കുന്നു. പദ്ധതിയ്‌ക്കായി കിഫ്‌ബിയില്‍ നിന്നു 10.3.73 കോടി രൂപ അനുവദിച്ചു. മലരിക്കല്‍ ആമ്പല്‍ ഗ്രാമ വികസനത്തിനായി 104 കോടി രൂപയും അനുവദിച്ചു. വേമ്പനാട്ടുകായലിന്റെ ഭാഗമായി കോട്ടയം നഗരത്തിനോടും തിരുവാര്‍പ്പു പഞ്ചായത്തിനോടും ചേര്‍ന്നു കിടക്കുന്ന പഴുക്കാനില കായല്‍ മീനച്ചിലാറിന്റെയും കൊടൂരാറിന്റെയും പതനസ്‌ഥാനമാണ്‌. വര്‍ഷങ്ങളായി നദികളിലൂടെ ഒഴുകിയെത്തുന്ന എക്കല്‍ അടിഞ്ഞു രണ്ടു കിലോമീറ്ററിലേറെ നീളവും വീതിയുമുള്ള തുരുത്ത്‌ രൂപപ്പെട്ടിരിക്കുകയാണ്‌. ഇതു മൂലമുള്ള വെള്ളപ്പൊക്ക ദുരിതത്തില്‍ നിന്നു മുക്‌തി നേടാന്‍ പദ്ധതി ഉപകരിക്കും
പഴുക്കാനിലം കായലില്‍ അടിഞ്ഞുകൂടിയ 3.68 ലക്ഷം ക്യുബിക്‌ മീറ്റര്‍ എക്കല്‍ കോരിയെടുത്ത്‌ തിരുവാര്‍പ്പ്‌ പഞ്ചായത്തില്‍ ഉള്‍പ്പെട്ട
ജെ. ബ്ലോക്ക്‌ 9000, തിരുവായ്‌ക്കരി, കോട്ടയം മുനിസിപ്പാലിറ്റിയുടെ ഭാഗമായ എഫ്‌. ബ്ലോക്‌ എന്നീ പാടശേഖരങ്ങളുടെ 27.8 കി.മീ. പുറം ബണ്ടുകള്‍ ബലപ്പെടുത്തി ഗതാഗതയോഗ്യമാക്കി വികന്ധിപ്പിക്കുന്നതിനും നെല്‍കൃഷി സംരക്ഷിക്കുന്നതിനുമുള്ള പദ്ധതിയാണിത്‌. പുതിയ മോട്ടോര്‍ തറകള്‍ സ്‌ഥാപിക്കുന്നതു വഴി വെള്ളം പറ്റിക്കല്‍ എളുപ്പമാകും. പല തട്ടായി കിടക്കുന്ന പഴുക്കാ നിലം കായല്‍ ഉപഗ്രഹ സര്‍വ്വേയിലൂടെ ആഴം കണക്കാക്കി 1.75 മീറ്റര്‍ മുതല്‍ 2.35 മീറ്റര്‍ വരെ ആഴത്തില്‍ ചെളി നീക്കം ചെയ്‌തു ക്രമീകരിക്കും. പദ്ധതിയുടെ ടെന്‍ഡര്‍ നടപടികള്‍ പുരോഗമിച്ചു വരുന്നു. പഴുക്കാനിലം കായലില്‍ വര്‍ഷങ്ങളായി അടിഞ്ഞുകൂടിയിട്ടുള്ള എക്കല്‍ നീക്കുന്നതിലൂടെ ഇവിടം വലിയ റിസര്‍വോയര്‍ ആയി മാറുമെന്നും നഗരത്തിന്റെ പടിഞ്ഞാറന്‍ ഭാഗത്തെ വെള്ളപ്പൊക്കം നല്ലൊരു പരിധി വരെ നിയന്ത്രിക്കാന്‍ കഴിയുമെന്നാണ്‌ കണക്കുകൂട്ടല്‍, കോട്ടയം പോര്‍ട്ടിലേക്കുള്ള യാത്രയും സുഗമമാകുംപുറംബണ്ടുകള്‍ ശക്‌തമാകുന്നതോടെ ജെ. ബ്ലോക്ക്‌ 9000, തിരുവായ്‌ക്കരി, എഫ്‌. ബ്ലോക്ക്‌ എന്നീ പാടശേഖരങ്ങളിലെ മടവീഴ്‌ച്ച , വെള്ളപ്പൊക്കം, വേലിയേറ്റം എന്നിവയില്‍ നിന്നും രക്ഷനേടാനും വര്‍ഷത്തില്‍ രണ്ടു കൃഷി ചെയ്യുവാന്‍ അവസരം ലഭിക്കും.

Ads by Google
Advertisement
Saturday 10 Jan 2026 05.13 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW