Thursday, March 12, 2026 Last Updated 23 Min 20 Sec ago English Edition
Todays E paper
Ads by Google
Saturday 10 Jan 2026 05.13 AM

മറവന്‍തുരുത്ത്‌ ചുങ്കം - അറുപതില്‍ ഗ്രാമീണ റോഡ്‌ പുനര്‍നിര്‍മിച്ച്‌ നല്‍കി

തലയോലപ്പറമ്പ്‌: പതിറ്റാണ്ടുകളായി തകര്‍ന്ന്‌ കിടന്ന ഗ്രാമീണ റോഡ്‌ പുനര്‍നിര്‍മ്മിച്ച്‌ നല്‍കി ലയണ്‍സ്‌ക്ല ബ്‌. മറവന്‍തുരുത്ത്‌ പഞ്ചായത്ത്‌ ഒന്‍പതാം വാര്‍ഡിലെ ചുങ്കം - അറുപതില്‍ റോഡാണ്‌ വൈക്കം ലയണ്‍സ്‌ക്ല ബ്‌ നിര്‍മ്മിച്ചു നല്‍കിയത്‌. തകര്‍ന്നു കിടന്ന ഒന്നര കിലോമീറ്ററോളം വരുന്ന റോഡ്‌
15.60 ലക്ഷം രൂപ വിനിയോഗിച്ച്‌ ലയണ്‍സ്‌ക്ല ബ്‌ പൂര്‍ണ്ണമായും ടാറിംഗ്‌ പൂര്‍ത്തിയാക്കി നല്‍കുകയായിരുന്നു. ലയണ്‍സ്‌ക്ല ബ്‌ ഡിസ്‌ട്രിക്‌റ്റ് ഗവര്‍ണ്ണര്‍ വിന്നി ഫിലിപ്പ്‌ ഉദ്‌ഘാടനംചെയ്‌തു.
മറവന്‍തുരുത്ത്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആരതി വിനയന്‍, ലയണ്‍സ്‌ക്ല ബ്‌ പ്രസിഡന്റ്‌ ബി.ജയകുമാര്‍, പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ പി.സി തങ്കരാജ്‌, ബ്ലോക്ക്‌ പഞ്ചായത്തംഗം പി.വി ഹരിക്കുട്ടന്‍, ഗ്രാമപഞ്ചായത്തംഗങ്ങളായ പി.കെ.മല്ലിക, ബിന്ദു സുനില്‍, ബിന്ദു പ്രദീപ്‌, വൈക്കം ലയണ്‍സ്‌ക്ല ബ്‌ അംഗങ്ങളായ മാര്‍ട്ടിന്‍ ഫ്രാന്‍സിസ്‌, ചാക്കോ, ബിമല്‍. സി .ശേഖര്‍, മാത്യൂ കെ ജോസഫ്‌ ,വി.വി.സുരേഷ്‌കുമാര്‍, പി.എന്‍.രാധാകൃഷ്‌ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. റോഡ്‌ നിര്‍മ്മാണത്തിന്‌ നേതൃത്വം നല്‍കിയക്ല ബ്‌ അംഗം കൂടിയായ ബൈജു മാണിയെ ചടങ്ങില്‍ ആദരിച്ചു.

Ads by Google
Advertisement
Saturday 10 Jan 2026 05.13 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW