-->
ചെറുപുഴ: ചെറുപുഴ പഞ്ചായത്ത് സ്‌ഥിരംസമിതി അധ്യക്ഷന്‍മാരെ എതിരില്ലാതെ തെരഞ്ഞെടുത്തു. വികസനകാര്യ സ്‌ഥിരം സമിതി അധ്യക്ഷയായി ലളിത ബാബു, ക്ഷേമകാര്യ സ്‌ഥിരംസമിതി അധ്യക്ഷനായി കെ.ഡി.പ്രവീണ്‍, ആരോഗ്യ വിദ്യാഭ്യാസ സ്‌ഥിരം സമിതി അധ്യക്ഷയായി ലീന വില്ല്യം മാങ്കോട്ടില്‍ എന്നിവരെയാണ് എതിരില്ലാതെ തെരഞ്ഞെടുത്തത്. മൂന്നു പേരും യു.ഡി.എഫ് അംഗങ്ങളാണ്. വരണാധികാരി എസ്.ഷീനാകുമാരി, പഞ്ചായത്ത് പ്രസിഡന്റ് ലൈസമ്മ പനയ്‌ക്കല്‍, വൈസ് പ്രസിഡന്റ് സതീശന്‍ കാര്‍ത്തികപ്പള്ളി,പഞ്ചായത്ത് അംഗങ്ങളായ റോഷി ജോസ്, ടി.പി.ചന്ദ്രന്‍, പി.ജെ.ജോസ്, പഞ്ചായത്ത് സെക്രട്ടറി ബിറ്റാജ് തോമസ് എന്നിവര്‍ സംസാരിച്ചു.