Thursday, March 12, 2026 Last Updated 2 Min 2 Sec ago English Edition
Todays E paper
Ads by Google
Saturday 10 Jan 2026 05.12 AM

താലൂക്ക്‌ ആശുപത്രിയിലേക്കുള്ള ദുരിതവഴി താണ്ടി നാട്ടുകാര്‍ സഹികെട്ടു

തളിപ്പറമ്പ്‌: താലൂക്ക്‌ ആശുപത്രിയിലേക്കുള്ള ദുരിതവഴി താണ്ടി സഹികെട്ട്‌ നാട്ടുകാര്‍. സംസ്‌ഥാനപാതയില്‍ നിന്നും ആശുപത്രി വളപ്പിലേക്ക്‌ കയറുന്ന വഴിയാണ്‌ ആളുകള്‍ക്ക്‌ ദുരിതമായത്‌.
റോഡില്‍ നിന്നും ഉയര്‍ന്നുനില്‍ക്കുന്ന ഓവുചാലിന്‌ മുകളിലേക്ക്‌ കയറുന്ന ഭാഗത്ത്‌ പതിപ്പിച്ച സ്ലാബിന്‌ വശങ്ങളിലായി കോണ്‍ക്രീറ്റ്‌ ചെയ്‌തത്‌ പൊടിഞ്ഞു തീര്‍ന്നതിനാല്‍ ഇവിടെവലിയ കൂഴികള്‍ രൂപം കൊണ്ടിട്ടുണ്ട്‌. ഇരുചക്രവാഹനങ്ങളും കാറുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങളും ഈ കുഴികളില്‍ വീണ്‌ അപകടം സംഭവിക്കുന്നത്‌ നിത്യസംഭവമാണ്‌. നേരത്തെ ആശുപത്രിക്ക്‌ അകത്തുള്ള വഴിയിലൂടെയാണ്‌ രോഗികള്‍ വാഹനത്തില്‍ പോയിരുന്നതെങ്കില്‍ ഇപ്പോള്‍ പഴയ കെട്ടിടങ്ങള്‍ പൊളിച്ചതിനാല്‍ സംസ്‌ഥാനപാതയിലൂടെ പ്രധാന കവാടത്തിലൂടെയാണ്‌ ആശുപത്രിക്കകത്തേക്ക്‌ കടക്കുന്നത്‌. ഈ ഭാഗം ടാര്‍ചെയ്‌ത് അപകടം ഒഴിവാക്കണമെന്ന്‌ നേരത്തെ തന്നെ നാട്ടുകാര്‍ ആവശ്യപ്പെടുന്നുണ്ടെങ്കിലും ആശുപത്രിയുടെ ചുമതലയുള്ള നഗരസഭ അധികൃതര്‍ ഒന്നും ചെയ്ുന്നയില്ലെന്നാണ്‌ ആക്ഷേപം.

Ads by Google
Advertisement
Saturday 10 Jan 2026 05.12 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW