Friday, March 13, 2026 Last Updated 32 Min 46 Sec ago English Edition
Todays E paper
Ads by Google
Saturday 10 Jan 2026 05.12 AM

മലിനജലം ഒഴുക്കിയവരെ കണ്ടെത്തി

മട്ടന്നൂര്‍: മട്ടന്നൂര്‍ നഗരസഭയിലെ താഴെ പഴശി ദേവര്‍കാട്‌ റോഡിലും, കല്ലേരിക്കര തോട്ടിലും മലിനജലം ഒഴുക്കിവിട്ടവരെ സഗരസഭാ ആരോഗ്യ വിഭാഗം കണ്ടെത്തി. താഴെ പഴശ്ശി ദേവര്‍ കാട്‌ റോഡില്‍ ഗുഡ്‌സ് ഓട്ടോയില്‍ സ്‌ഥാപിച്ച ടാങ്കില്‍ മലിനജലം കൊണ്ടുവന്ന്‌ അര്‍ദ്ധരാത്രി ഒഴുക്കിവിട്ട പി. ബഷീര്‍, പാറക്കുഴിയില്‍ എന്നയാളെ മട്ടന്നൂര്‍ ഉരുവച്ചാല്‍ റോഡില്‍ വിവിധ ഇടങ്ങളില്‍ നഗരസഭ സ്‌ഥാപിച്ച കാമറകള്‍ പരിശോധിച്ചാണ്‌ കണ്ടെത്തിയത്‌. ടിയാള്‍ക്ക്‌ പിഴ ചുമത്തി നോട്ടീസ്‌ നല്‍കി.
കല്ലേരിക്കര തോട്ടില്‍ മലിന ജലം ഒഴുക്കിയത്‌ ടീ ടൈം, കഫെ ഓക്‌സിജന്‍ എന്നീ സ്‌ഥാപനങ്ങളാണെന്ന്‌ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയില്‍ കണ്ടെത്തുകയും സ്‌ഥാപനങ്ങള്‍ നിയമനടപടികള്‍ പൂര്‍ത്തിയാകും വരെ അടച്ചിടാന്‍ നിര്‍ദേശിച്ച്‌ നോട്ടീസ്‌ നല്‍കി. നിയമാനുസൃത പിഴ ഈടാക്കിയ ശേഷം മാത്രമേ സ്‌ഥാപനങ്ങള്‍ തുറന്ന്‌ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുകയുള്ളൂ. ജലാശയങ്ങളിലും പൊതുസ്‌ഥലങ്ങളിലും മാലിന്യം നിക്ഷേപിക്കുകയും, മലിന ജലം ഒഴുക്കിവിടുകയും ചെയ്ുന്നയവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും, രാത്രികാല പരിശോധനയും, എന്‍ഫോഴ്‌സ്മെന്റും കര്‍ശനമാക്കുമെന്നും നഗരസഭാ ചെയര്‍മാന്‍ എന്‍. ഷാജിത്ത്‌ അറിയിച്ചു.

Ads by Google
Advertisement
Saturday 10 Jan 2026 05.12 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW