Sunday, March 15, 2026 Last Updated 41 Min 44 Sec ago English Edition
Todays E paper
Ads by Google
Saturday 10 Jan 2026 05.12 AM

പ്രഥമ ആയുഷ്‌ കപ്പ്‌: എന്‍.എച്ച്‌.എം. വിജയികള്‍

uploads/news/2026/01/819920/4.jpg

തൊടുപുഴ: ആരോഗ്യപൂര്‍ണമായ ജീവിതശൈലിയുടെ അനിവാര്യത കണക്കിലെടു ത്ത്‌ പുതുവര്‍ഷത്തോടനുബന്ധിച്ച്‌ സംസ്‌ഥാന ആരോഗ്യവകുപ്പ്‌ നടപ്പാക്കുന്ന ഹെല്‍ത്തി ലൈഫ്‌ ക്യാമ്പയിന്‍ ആരോഗ്യം ആനന്ദം - വൈബ്‌ 4 വെല്‍നസ്‌ പദ്ധതിയുടെ ഭാഗമായി ഭാരതീയ ചികിത്സാ വകുപ്പ്‌, നാഷണല്‍ ആയുഷ്‌ മിഷന്‍ എന്നിവ സംയുക്‌തമായി ആയുഷ്‌ കപ്പ്‌ -ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ്‌ സംഘടിപ്പിച്ചു.
തൊടുപുഴ സോക്കര്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ സംഘടിപ്പിച്ച ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ്‌ മുന്‍ സന്തോഷ്‌ ട്രോഫി താരം പി.എ സലീം കുട്ടി ഉദ്‌ഘാടനം നിര്‍വഹിച്ചു. തൊടു പുഴ ജില്ല ആയുര്‍വേദ ആശുപത്രി ചീഫ്‌ മെഡിക്കല്‍ ഓഫീസര്‍ ഡോ.യു.ബി ഷീജ അധ്യക്ഷത വഹിച്ചു. നാഷണല്‍ ഹെല്‍ത്ത്‌മിഷന്‍ ഡി.പി.എം ഡോ. ഖയസ്‌ ഇ. കെ, നാഷണല്‍ ആയുഷ്‌ മിഷന്‍ ഡി.പി.എം ഡോ. കെ.എസ്‌ ശ്രീദര്‍ശന്‍ എന്നിവര്‍ പ്രസംഗിച്ചു.
തൊടുപുഴ സ്‌പോര്‍ട്‌സ് ആയുര്‍വേദ വിഭാഗത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഭാരതീയ ചികിത്സാ വകുപ്പ്‌, നാഷണല്‍ ഹെല്‍ത്ത്‌ മിഷന്‍, നാഷണല്‍ ആയുഷ്‌ മിഷന്‍ എന്നീ വിഭാഗങ്ങളില്‍നിന്നും ഉള്ള ജീവനക്കാര്‍ മത്സരങ്ങളില്‍ പങ്കെടുത്തു. സ്‌പോര്‍ട്‌സ് ആയുര്‍വേദ വിഭാഗത്തില്‍ നിന്നുമുള്ള മെഡിക്കല്‍ ഓഫീസര്‍മാര്‍ കളികള്‍ക്ക്‌ മുന്‍പും ശേഷവുമുള്ള ലഘു വ്യായാമങ്ങളുടെ പ്രാധാന്യത്തെപ്പറ്റി വിശദീകരിച്ചു. ഫുട്‌ബോള്‍ മത്സരത്തില്‍ എന്‍.എച്ച്‌.എം വിജയികളായി. രണ്ടാം സ്‌ഥാനം ഐ.എസ്‌എമ്മും എന്‍.എ.എമ്മും സംയുക്‌തമായുള്ള ടീം കരസ്‌ഥമാക്കി വിജയികള്‍ക്ക്‌ നാഷണല്‍ ഹെല്‍ത്ത്‌ മിഷന്‍ ഡി.പി.എം ഡോ. ഖായസ്‌ ഇ.കെ, എന്‍.എ.എം ഡി.പി.എം ഡോ. ശ്രീദര്‍ശന്‍ കെ.സ്‌ എന്നിവര്‍ ട്രോഫികള്‍ വിതരണം ചെയ്‌തു. ഡോ. ഷീജ ജയന്‍ സ്വാഗതവനും ഡോ. വിനീത്‌ ആര്‍ നന്ദിയും പറഞ്ഞു

Ads by Google
Advertisement
Saturday 10 Jan 2026 05.12 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW