Sunday, March 15, 2026 Last Updated 1 Min 10 Sec ago English Edition
Todays E paper
Ads by Google
Saturday 10 Jan 2026 05.12 AM

സ്‌ത്രീസുരക്ഷയുടെ കാര്യത്തില്‍ പോലീസിന്റെ പങ്ക്‌ വലുത്‌: കലക്‌ടര്‍ ജില്ലയില്‍ വുമണ്‍ സേഫ്‌റ്റി ഡിവിഷന്‍ തുടങ്ങി

uploads/news/2026/01/819919/3.jpg

തൊടുപുഴ: സ്‌ത്രീസുരക്ഷയുടെ കാര്യത്തില്‍ പോലീസ്‌ സമൂഹത്തില്‍ വലിയ പങ്കാണ്‌ വഹിക്കുന്നതെന്ന്‌ ജില്ലാ കലക്‌ടര്‍ ഡോ. ദിനേശന്‍ ചെറുവാട്ട്‌ പറഞ്ഞു. ജില്ലയില്‍ പുതുതായി രുപീകരിച്ച വുമണ്‍ സേഫ്‌റ്റി ഡിവിഷന്‍ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു കലക്‌ടര്‍. കേരള പോലീസ്‌ വലിയ മാറ്റങ്ങള്‍ക്ക്‌ വിധേയമായ സേനയാണ്‌. കൃത്യനിര്‍വഹണത്തിനുപരി സഹാനുഭൂതിയോടെ കാര്യക്ഷമമായി സാമൂഹികസുരക്ഷ മുന്‍ നിര്‍ത്തി പ്രവര്‍ത്തിക്കുന്ന വിഭാഗമാണ്‌. സ്‌ത്രീകള്‍ ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിനായി സാമൂഹിക സുരക്ഷാമിഷന്‍, പോലീസ്‌ തുടങ്ങിയ വിവിധ വകുപ്പുകളുടെ പങ്കാളിത്തത്തോടെ ബോധവല്‍ക്കരണ പരിപാടികള്‍ ജില്ലയില്‍ നടത്തണം.
വനിതകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള കുറ്റകൃത്യങ്ങള്‍ ആശങ്കപ്പെടുത്തുന്നതാണ്‌. സ്‌ത്രീകള്‍ സ്വയരക്ഷയ്‌ക്കായി ആയോധന മുറകള്‍ പരിശീലിക്കണമെന്നും കലക്‌ടര്‍ പറഞ്ഞു.
ജില്ലാ പോലീസ്‌ മേധാവി കെ.എം സാബു മാത്യു മുഖ്യപ്രഭാഷണം നടത്തി. അഡീഷണല്‍ പോലീസ്‌ സൂപ്രണ്ട്‌ ഇമ്മാനുവല്‍ പോള്‍ അധ്യക്ഷത വഹിച്ചു.
ദേശീയ വനിതാ കമ്മിഷന്റെ ജില്ലയിലെ നോഡല്‍ ഓഫീസറും നര്‍ക്കോട്ടിക്‌ സെല്‍ ആന്റ്‌് ജെന്‍ഡര്‍ ജസ്‌റ്റിസ്‌ ഡിവൈ.എസ്‌.പിയുമായ ജോയ്‌ മാത്യു വിഷയാവതരണം നടത്തി. ഇടുക്കി നാര്‍കോട്ടിക്‌ സെല്‍ ആന്റ്‌ ജെന്‍ഡര്‍ ജസ്‌റ്റിസ്‌, ഇടുക്കി ജനമൈത്രി പോലീസ്‌, വനിതാ സെല്‍ എന്നിവയുടെ സംയുക്‌താഭിമുഖ്യത്തിലാണ്‌ പരിപാടി സംഘടിപ്പിച്ചത
്‌. എല്ലാ സ്‌ത്രീ-ശിശു സുരക്ഷാപദ്ധതികളും ഒരു കുടക്കീഴില്‍ കൊണ്ടുവരുന്നതിനാണ്‌ വുമണ്‍ സേഫ്‌റ്റി ഡിവിഷന്‍ ജില്ലയില്‍ രൂപീകരിച്ചത്‌. ഇതിലൂടെ പരാതികള്‍ വേഗത്തിലും കാര്യക്ഷമമായും പരിഹരിക്കപ്പെടും. സ്‌ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട്‌ ലിംഗാധിഷ്‌ഠിത അതിക്രമം, ഗാര്‍ഹിക പീഡനം, സ്‌ത്രീധനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍, ദാമ്പത്യ തര്‍ക്കങ്ങള്‍ എന്നിവ പരിശോധിച്ച്‌ പരിഹരിക്കുന്നതിന്‌ ജില്ലാ ലീഗല്‍ സര്‍വീസ്‌ അതോറിറ്റി, വനിതാ ശിശു വികസന വകുപ്പ്‌, സാമൂഹിക നീതിവകുപ്പ്‌ മുതലായ വകുപ്പുകളുമായി ചേര്‍ന്ന്‌ എല്ലാ മാസവും അദാലത്തും കണ്‍വെര്‍ജന്‍സ്‌ മീറ്റിങും നടത്തും.
ബോധവല്‍ക്കരണ ക്ലാസ്‌, വനിതാ അദാലത്ത്‌ എന്നിവയും നടന്നു. ജില്ലാ വുമണ്‍ ആന്റ്‌ ചൈല്‍ഡ്‌ ഡെവലപ്‌മെന്റ്‌ ഓഫീസര്‍ ബി. എസ്‌ അനിത ദീപ്‌തി, ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ ഷംനാദ്‌ വി.എ, ഇടുക്കി വുമണ്‍ പ്ര?ട്ടക്ഷന്‍ ഓഫീസര്‍ പ്രമീള എ എസ്‌, ഡിസിആര്‍ബി ഡി.വൈ.എസ്‌.പി കെ. ആര്‍ ബിജു, ഇടുക്കി വനിത പോലീസ്‌ സ്‌റ്റേഷന്‍ എസ്‌. ഐ ശ്രീദേവി കെ. എസ്‌, ജില്ലാ ലീഗല്‍ സര്‍വീസസ്‌ അതോറിറ്റി അഭിഭാഷക ലിസി എം.എം, കട്ടപ്പന സബ്‌ ഡിവിഷന്‍ ഡി സി ആര്‍ സി കൗണ്‍സിലര്‍ സിസ്‌റ്റര്‍ ക്ലാരിസ്‌ എന്നിവര്‍ പങ്കെടുത്തു.

Ads by Google
Advertisement
Saturday 10 Jan 2026 05.12 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW