-->
ബൈസണ്‍വാലി: കേരളത്തിലെ കുടുംബശ്രീ പ്രസ്‌ഥാനം വലിയ മാറ്റങ്ങളാണ് സൃഷ് ടിക്കുന്നതെന്ന് എം.എം. മണി എം.എല്‍.എ. ബൈസണ്‍വാലി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ വാര്‍ഷികാഘോഷം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്‌ത്രീകള്‍ അടുക്കളയിലും അരങ്ങത്തും ഒരുപോലെ പ്രവര്‍ത്തിക്കു ന്നവരാണ്. സ്‌ത്രീകള്‍ അബലകള്‍ അല്ല ശക്‌തരാണെന്നും കേരളത്തിലെ കുടുംബശ്രീ പ്രസ്‌ഥാനം സ്‌ത്രീകള്‍ക്കിടയില്‍ വലിയ മാറ്റങ്ങളാണ് സൃഷ്‌ടിക്കുന്നതെന്നും എം.എല്‍.എ പറഞ്ഞു. എ. രാജ എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തി.
ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാലുമോള്‍ സാബു അധ്യക്ഷത വഹിച്ചു. മെമ്പര്‍ സെക്രട്ടറി എല്‍ബി പോള്‍ വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മുന്‍ ചെയര്‍പഴ്‌സണ്‍മാരെയും മുന്‍ പഞ്ചായത്ത് ഭരണസമിതി അംഗങ്ങളെയും ചടങ്ങില്‍ ആദരിച്ചു.
പിന്നാക്ക വികസന കോര്‍പ്പറേഷന്റെ ചെക്ക് വിതരണവും നടന്നു.
ജില്ലാ പഞ്ചായത്ത് അംഗം ജി. ശങ്കര്‍കുമാര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ രാജമ്മ രാധാകൃഷ്‌ണന്‍, രതീഷ് ടി.എം, പഞ്ചായത്ത് അംഗങ്ങളായ പി. എ സുരേന്ദ്രന്‍, ബാലസുബ്രപ്‌മണ്യന്‍ കെ, ബിന്ദു മനോഹരന്‍, ഓമന ഉണ്ണികൃഷ്‌ണന്‍, കെ. പി ജയകുമാര്‍, ബിന്ദു സനല്‍കുമാര്‍, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ സുനോയി ഷാജി, വനിതാ വികസന കോര്‍പ്പറേഷന്‍ ബോര്‍ഡ് അംഗം ഷൈലജ സുരേന്ദ്രന്‍, പൊട്ടന്‍കാട് എസ്.സി.ബി പ്രസിഡന്റ് വി.പി ചാക്കോ എന്നിവര്‍ പങ്കെടുത്തു.