Sunday, March 15, 2026 Last Updated 41 Min 23 Sec ago English Edition
Todays E paper
Ads by Google
Saturday 10 Jan 2026 05.12 AM

മൂന്നാറില്‍ തമ്പടിച്ച്‌ കാട്ടാനക്കൂട്ടം

uploads/news/2026/01/819917/1.jpg

മൂന്നാര്‍: മൂന്നാറില്‍ തമ്പടിച്ച്‌ കാട്ടാനക്കൂട്ടം. കഴിഞ്ഞദിവസം വൈകിട്ടാണ്‌ കൊച്ചി ധനുഷ്‌ക്കോടി ദേശീയപാതയില്‍ മൂന്നാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡനും സിഗ്നല്‍ പോയിന്റിനും ഇടയില്‍ ദേശീയപാതയോരത്ത്‌ കാട്ടാനക്കൂട്ടം എത്തിയത്‌. ഗതാഗത ക്കുരുക്കില്ലാതെ മൂന്നാറിന്റെ സൗന്ദര്യം ആസ്വദിക്കാം എന്ന തരത്തില്‍ സഞ്ചാരികള്‍ ഇപ്പോള്‍ തെരഞ്ഞെടുക്കുന്ന ഈ പാതയില്‍ കാട്ടാനക്കൂട്ടം എത്തിയ സമയത്തും സഞ്ചാരികളുടെ വലിയ തിരക്കുണ്ടായിരുന്നു.
തുടര്‍ന്ന്‌ കാട്ടാനകളുടെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ സഞ്ചാരികള്‍ ഇറങ്ങിയതോടുകൂടി പ്രദേശത്ത്‌ ആള്‍ക്കൂട്ടമായി. പോലീസും വനംവകുപ്പും മൂന്നാര്‍ ദ്രുതകര്‍മ്മ സേനയും സ്‌ഥലത്തെത്തി.
പരിസരം നിരീക്ഷിച്ച ശേഷം ആര്‍.ആര്‍.ടി സംഘം പടക്കം പൊട്ടിച്ച്‌ കാട്ടാനകളെ തൊട്ടുതാഴത്തെ ചോലകളിലേക്ക്‌ ഓടിച്ചുവിട്ടു. മൂന്നാറിലും പരിസരപ്രദേശങ്ങളിലും നാളുകളായി വന്യജീവികളുടെ ശല്യം തുടരുകയാണ്‌.
ഇതിനിടയാണ്‌ മൂന്നാര്‍ ടൗണിന്‌ അടുത്ത്‌ തന്നെ കാട്ടാനക്കൂട്ടം എത്തിയത്‌. പ്രദേശത്ത്‌ കൂടുതലായി നിരീക്ഷണം അടക്കം നടത്താനാണ്‌ വനം വകുപ്പ്‌ തീരുമാനം.

Ads by Google
Advertisement
Saturday 10 Jan 2026 05.12 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW