Thursday, March 12, 2026 Last Updated 2 Min 7 Sec ago English Edition
Todays E paper
Ads by Google
Saturday 10 Jan 2026 05.11 AM

വൃശ്‌ചിക വേലിയേറ്റം: കായല്‍ കര കവിഞ്ഞ്‌ ഒഴുകി; ജനവാസ മേഖലയിലേക്ക്‌ വെള്ളം കയറി

uploads/news/2026/01/819916/4.jpg

പള്ളുരുത്തി: പള്ളുരുത്തിയുടെ കായലോര പ്രദേശത്ത്‌ ജനവാസ മേഖലകളിലേക്ക്‌ കായല്‍ വെള്ളം ഇരച്ചു കയറി. കഴിഞ്ഞ ഒരാഴ്‌ചയയായി ഇതുതന്നെയാണ്‌ സ്‌ഥിതി. പുലര്‍ച്ചെ 2 മണിയോടെ വേലിയേറ്റ സമയത്ത്‌ കായല്‍ നിറഞ്ഞു കവിഞ്ഞ്‌ സമീപ പ്രദേശങ്ങളിലേക്ക്‌ വെള്ളംഎത്തിയത്‌. വീട്ടുമുറ്റവും , പാതയോരവുമെല്ലാം നിമിഷങ്ങള്‍ക്കകം കായല്‍ വെള്ളം നിറഞ്ഞു. പല വീടുകളുടേയും അകത്തേക്ക്‌ വരെ വെള്ളം എത്തി. പള്ളുരുത്തി, പെരുമ്പടപ്പ്‌, കുമ്പളങ്ങി, ഇടക്കൊച്ചി, കോണം, കുതിരക്കൂര്‍ കരി, പെരുമ്പടപ്പ്‌ കെ. കരുണാകരന്‍ റോഡ്‌, ചിറക്കല്‍ പ്രദേശം എന്നിവിടങ്ങളിലെല്ലാം വെള്ളക്കയറ്റം രൂക്ഷമായി അഞ്ചു മണിക്കൂര്‍ കഴിഞ്ഞ്‌ വേലിയിറക്കം തുടങ്ങിയതോടെയാണ്‌ പ്രദേശങ്ങളില്‍ നിന്നും വെള്ളം ഇറങ്ങിയത്‌.വൃശ്‌ചികമാസത്തില്‍ വേലിയേറ്റം നീണ്ടു നില്‍ക്കുന്നതിനാല്‍ കായലില്‍ പതിവിലും അധികമായി വെള്ളം വര്‍ധിക്കാറുണ്ടെങ്കിലും ജനത്തെ ഭീതിയിലാഴ്‌ത്തി വെള്ളം നിറയുന്നത്‌ കഴിഞ്ഞ നാലു വര്‍ഷങ്ങള്‍ക്കിടയിലാണ്‌. വേലിയേറ്റ ദുരിതം ബാധിക്കുന്ന പ്രദേശങ്ങളില്‍ ജനപ്രതിനിധികളോ, സര്‍ക്കാര്‍ പ്രതിനിധികളോ സന്ദര്‍ശനം നടത്തത്തമെന്ന്‌ നാട്ടുകാര്‍ ആവശ്യപ്പെട്ടു.

Ads by Google
Advertisement
Saturday 10 Jan 2026 05.11 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW