-->
കാലടി: പ്ലാന്റേഷന്‍ കല്ലാല എസ്‌റ്റേറ്റ് എരുമത്തടം ഭാഗത്താണ് ഏകദേശം ഒരു വയസ് പ്രായമുള്ള കുട്ടിയാനയെ ചെരിഞ്ഞ നിലയില്‍ കണ്ടെത്തിയത് മരണ കാരണം പോസ്‌റ്റ്മോര്‍ട്ടത്തിന് ശേഷമേ അറിയാന്‍ കഴിയു. കഴിഞ്ഞ ബുധനാഴ്‌ച്ച ടി എസ് ആര്‍ ഫാക്‌ട്ടറി പ്രദേശത്തെ വന മേഖലയില്‍ ഏകദേശം 20 വയസായ ഗര്‍ഭിണിയായ ആന ചെറിഞ്ഞിരുന്നു. ആനകള്‍ തമ്മില്‍ കുത്തുകൂടിയതിനെ തുടര്‍ന്നുള്ള വീഴ്‌ചയില്‍ ഉണ്ടായ ആഘാതമാണ് മരണകാരണമെന്നാണ് വനപാലകരുടെ ഭാഷ്യം പരിശോധനയില്‍ ആനയുടെ ശരീരത്തില്‍ ക്ഷതമേറ്റ പാടുകള്‍ കണ്ടെത്തിയാതായും വനപാലകര്‍ പറഞ്ഞു.എന്നാല്‍ പ്രദേശത് പതിവായി ആനകള്‍ ചെരിയുന്നതില്‍ ദുരൂഹത ഉണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്.