-->
കോഴിക്കോട്: കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പില്‍ വിവിധ സ്‌ക്വാഡുകളില്‍ ഔദാ്യേഗിക കൃത്യനിര്‍വഹണം നടത്തിയ സര്‍ക്കാര്‍ ഡ്രൈവര്‍മാര്‍ക്ക് നിയമപരമായി ലഭിക്കേണ്ട ഡി.എ നല്‍കുന്നതിന് നീതിയുക്‌തവും നിയമാനുസൃതവുമായ ഉത്തരവിറക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥ്. ജി.ഒ (ആര്‍.ടി) 273/2024 നമ്പര്‍ ഉത്തരവ് പ്രകാരം ഗ്രൂപ്പ് സി ജീവനക്കാര്‍ക്ക് ദിവസവേതനമായ 500രൂപ നല്‍കണമെന്ന് നിഷ്‌കര്‍ഷിച്ചിട്ടും അത് നല്‍കുന്നില്ലെന്ന പരാതിയിലാണ് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥിന്റെ ഉത്തരവ്.
ഇലക്ഷന്‍ വകുപ്പ് ജോയിന്റ് സെക്രട്ടറിയില്‍ നിന്നും കമ്മീഷന്‍ റിപ്പോര്‍ട്ട് വാങ്ങി. ലോകസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി സംസ്‌ഥാനത്ത് 20 റിട്ടേണിങ് ഓഫീസര്‍മാരും 140 അസിസ്‌റ്റന്റ് റിട്ടേണിങ് ഓഫീസര്‍മാരുമാണ് ഉണ്ടായിരുന്നതെന്നും ഇവരുടെ ഡ്രൈവര്‍മാരായ 160 പേര്‍ക്ക് ഓണറേറിയത്തിന് അര്‍ഹതയുണ്ടെന്നും ഇതിനായി ഇലക്ഷന്‍ വകുപ്പില്‍ നിന്നും ഉത്തരവ് ഇറക്കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞു. എന്നാല്‍ റിപ്പോര്‍ട്ട് നിയമപരമായി നിലനില്‍ക്കുന്നതല്ലെന്ന് പരാതിക്കാരനായ കേരള ഡ്രൈവേഴ്‌സ് യൂണിയന്‍ പ്രസിഡന്റ് വി.കെ ബിജു പരാതിയില്‍ പറഞ്ഞു.