Saturday, March 14, 2026 Last Updated 38 Min 51 Sec ago English Edition
Todays E paper
Ads by Google
Saturday 10 Jan 2026 05.11 AM

പരസ്യവിമര്‍ശനം: കെ.സി ശോഭിതയോട്‌ ഡി.സി.സി വിശദീകരണം തേടി

കോഴിക്കോട്‌: കോണ്‍ഗ്രസ്‌ നേതൃത്വത്തിനെതിരേ പരസ്യ വിമര്‍ശനം ഉന്നയിച്ച കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ കെ.സി ശോഭിതയോട്‌ ജില്ലാ കോണ്‍ഗ്രസ്‌ കമ്മിറ്റി വിശദീകരണം തേടി. വിശദീകരണം തൃപ്‌തികരമല്ലെങ്കില്‍ നടപടി ഉണ്ടാകുമെന്ന്‌ ഡി.സി.സി പ്രസിഡന്റ്‌ കെ. പ്രവീണ്‍കുമാര്‍ പറഞ്ഞു.
പരാതി പറയേണ്ടത്‌ ഡി.സി.സി ഓഫിസലാണ്‌. ശോഭിതയുടെ ഫേസ്‌ബുക്ക്‌ പോസ്‌റ്റ് അനാവശ്യമാണ്‌. തിരുത്തിയില്ലെങ്കില്‍ നടപടി ഉണ്ടാകും. പുറത്തുവിടാത്ത ആരോപണത്തെ കുറിച്ചാണ്‌ ശോഭിതയുടെ ആരോപണം. കോര്‍പ്പറേഷനില്‍ വിവിധ വാര്‍ഡുകളിലെ തോല്‍വിയില്‍ അന്വേഷണ റിപ്പോര്‍ട്ട്‌ ഉടന്‍ പുറത്തുവിടും. പാറോപ്പടിയില്‍ മാത്രമല്ല. പാളയം, ചാലപ്പുറം ഉള്‍പ്പെടെയുള്ള വാര്‍ഡുകളിലും അന്വേഷണം നടക്കുന്നുണ്ട്‌. കെ.പി.സി.സി ജനറല്‍ സെക്രട്ടറിയും മേയര്‍ സ്‌ഥാനാര്‍ഥിയും ആയതിനാല്‍ പി.എം നിയാസിന്റെ തോല്‍വി കൂടുതല്‍ ഗൗരവത്തോടെ അന്വേഷിക്കുമെന്നും പ്രവീണ്‍കുമാര്‍ പറഞ്ഞു. പാറോപ്പടി ഡിവിഷനില്‍ പി.എം നിയാസിന്റെ തോല്‍വിയില്‍ തന്നെയും ഭര്‍ത്താവിനെയും വേട്ടയാടുന്നുവെന്നായിരുന്നു ശോഭിതയുടെ വിമര്‍ശനം. താല്‍വി സംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ടിന്‌ പിന്നാലെയാണ്‌ ശോഭിത നേതൃത്വത്തിനെതിരെ വിമര്‍ശനം ഉന്നയിച്ചത്‌. അന്വേഷണത്തിന്റെ പേരില്‍ ഭര്‍ത്താവിനെ പഴിചാരുന്നുവെന്നും വനിത എന്ന നിലയില്‍ ലഭിക്കേണ്ട പരിഗണന ലഭിക്കുന്നില്ലെന്നും ശോഭിത ഫേസ്‌ബുക്ക്‌ പോസ്‌റ്റിലൂടെ ആരോപിച്ചിരുന്നു.
പാറോപ്പടി വാര്‍ഡിവല്‍ പ്രചാരണത്തിന്‌ നേതൃത്വം നല്‍കിയ തെരഞ്ഞെടുപ്പ്‌ കമ്മിറ്റി ചെയര്‍മാന്‍ കെ. നിസാറിന്‌ തുടര്‍ച്ചയായ വീഴ്‌ച്ചകള്‍ ഉണ്ടായെന്നും, ഇക്കാര്യം ചൂണ്ടിക്കാട്ടി ചെയര്‍മാന്‍ സ്‌ഥാനം ഒഴിയാന്‍ പറഞ്ഞെങ്കിലും അനുസരിച്ചില്ലെന്നുമാണ്‌ തോല്‍വി സംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം. കെ.സി. ശോഭിതയുടെ ഭര്‍ത്താവാണ്‌ നിസാര്‍. പാറോപ്പടി മുന്‍ കൗണ്‍സിലറായ ശോഭിത പുതിയ വോട്ടുകള്‍ ചേര്‍ക്കുന്നതില്‍ പൂര്‍ണമായും പരാജയപ്പെട്ടെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ വിമര്‍ശനമുണ്ട്‌. മുന്‍ ഡി.സി.സി പ്രസിഡന്റ്‌ കെ.സി അബുവിന്റെ മകളാണ്‌ ശോഭിത.

Ads by Google
Advertisement
Saturday 10 Jan 2026 05.11 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW