Wednesday, March 11, 2026 Last Updated 1 Min 21 Sec ago English Edition
Todays E paper
Ads by Google
Saturday 10 Jan 2026 05.11 AM

മാനാഞ്ചിറയില്‍ മിയാവാക്കി മാതൃക; സൂക്ഷ്‌മ വന നിര്‍മ്മാണത്തിന്‌ ശ്രമദാനം തുടങ്ങി

കോഴിക്കോട്‌: സംസ്‌ഥാന പരിസ്‌ഥിതി കാലാവസ്‌ഥ വ്യതിയാന ഡയറക്‌ടറേറ്റിന്റെ പാരസ്‌ഥിതികം പദ്ധതിയുടെ ഭാഗമായി മാനാഞ്ചിറ അന്‍സാരി പാര്‍ക്കിന്‌ സമീപം മിയാവാക്കി മാതൃക സൂക്ഷ്‌മ വന നിര്‍മ്മാണത്തിന്‌ ഒരു സെന്റ്‌ സ്‌ഥലത്തെ മണ്ണ്‌ ഒരു മീറ്റര്‍ ആഴത്തില്‍ നീക്കുന്നതിന്റെ ശ്രമദാനം തുടങ്ങി. ദേവഗിരി സെന്റ്‌ ജോസഫ്‌സ് കോളജ്‌ (ഓട്ടോണമസ്‌) സോഷ്യല്‍ വര്‍ക്ക്‌ വിഭാഗം വിദ്യാര്‍ഥികള്‍ ദിവസങ്ങള്‍ കൊണ്ട്‌ പ്രവൃത്തി പൂര്‍ത്തീകരിക്കും.
100 മുതല്‍ 200 വര്‍ഷങ്ങള്‍ കൊണ്ട്‌ രൂപപ്പെടുന്ന സ്വാഭാവിക വനങ്ങളെ അതേ രീതിയില്‍ 25 വര്‍ഷം കൊണ്ട്‌ സൃഷ്‌ടിച്ചെടുക്കുന്നൊരു ജാപ്പനീസ്‌ മാതൃകയാണ്‌ മിയാവാക്കി. ജാപ്പനീസ്‌ സസ്യശാസ്‌ത്രജ്‌ഞന്‍ അകിറ മിയാവാക്കിയാണ്‌ ഈ ആശയത്തിന്‌ പിന്നില്‍. ജപ്പാനിലും മറ്റ്‌ ഒട്ടേറെ രാജ്യങ്ങളിലുമാി ഒട്ടനേകം ചെറുകാടുകള്‍ കുറഞ്ഞ കാലയളവില്‍ മിയാവാക്കി സൃഷ്‌ടിച്ചെടുത്തു. സ്‌ഥലപരിമിധി വലിയൊരു പ്രശ്‌നമല്ലെന്നതാണ്‌ മിയാവാക്കിയുടെ പ്രധാന സവിശേഷത. ആഗോളതാപനം ചെറുക്കാനും സുനാമിയെ പ്രതിരോധിക്കാനും പല രാജ്യങ്ങളും മിയാവാക്കി മാതൃക പിന്തുടരുന്നുണ്ട്‌.
മാനാഞ്ചിറയിലെ ഒരു സെന്റ്‌ സ്‌ഥലത്തുനിന്നും ഒരു മീറ്റര്‍ ആഴത്തില്‍ കുഴി എടുക്കുന്നതാണ്‌ ആദ്യഘട്ടം. ഈ കുഴിയില്‍ ചാണകപ്പൊടി , ഉമി, സമ്പൂഷ്‌ടീകരിച്ച ചകിരിച്ചോര്‍ മിശ്രിത്രം തുല്യ അളവില്‍ കലര്‍ത്തി കുഴി മൂടിയ ശേഷമാണ്‌ 70 വളര്‍ച്ച എത്തിയ തൈകള്‍ നടുക. മലബാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ പ്രോജക്‌ട് ഫെലോ ഡോ. മിഥുന്‍ വേണുഗോപാല്‍ നിര്‍ദ്ദേശിച്ച ഫലവൃക്ഷ- ഔഷധ സസ്യങ്ങളും അടിക്കാടുകളുടെയും തൈകളാണ്‌നട്ടുപിടിപ്പിക്കുക.
10 വീതം എം.എസ്‌.ഡബ്‌ള്യു. വിദ്യാര്‍ഥികളാണ്‌ ശ്രമദാനം നടത്തുന്നത്‌. ചടങ്ങില്‍ ഡോ. മാധവ്‌ ഗാഡ്‌ഗിലിന്‌ ആദരാഞ്‌ലി അര്‍പ്പിച്ച്‌ മൗനാചരണം നടത്തി. സോഷ്യല്‍ വര്‍ക്ക്‌ വകുപ്പ്‌ മേധാവി ഡോ. അനിഷ്‌ കുര്യന്‍, ഫാക്കല്‍റ്റി അംഗങ്ങളായ ഡോ. ഫാദര്‍ ബിനോയ്‌ പോള്‍, അനീഷാ സിബി എന്നിവരുടെ നേതൃത്വത്തില്‍ 10 വീതം വിദ്യാര്‍ഥികള്‍ ശ്രമദാനത്തില്‍ പങ്കാളികളായി. ദര്‍ശനം മിയാവാക്കി വനനിര്‍മ്മാണ വിദഗ്‌ധന്‍ പി.ബാബുദാസ്‌ സാങ്കേതിക കാര്യങ്ങള്‍ നിര്‍വഹിച്ചു. ദര്‍ശനം നിര്‍വാഹക സമിതി അംഗങ്ങളായ എം.എന്‍. രാജേശ്വരി, ആബിദ പള്ളിത്താഴം, മിനി ജോസഫ്‌, ഇ.സോമന്‍, കെ.പി. മോഹന്‍ദാസ്‌ , കെ.എം.ശ്രീനിവാസന്‍, ട്രഷറര്‍ കൊല്ലറയ്‌ക്കല്‍ സതീശന്‍, പരിസ്‌ഥിതി സംരക്ഷണ സമിതി മെന്റര്‍മാരായ ഗോപീകൃഷ്‌ണന്‍കട്ടയാട്ട്‌, സദാനന്ദന്‍ , ദര്‍ശനം പ്രോഗ്രാം കോര്‍ഡിനേറ്റര്‍ എം.എ.ജോണ്‍സണ്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Ads by Google
Advertisement
Saturday 10 Jan 2026 05.11 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW