-->
ചേര്‍ത്തല: മരിയന്‍ തീര്‍ഥാടന കേന്ദ്രമായ മുട്ടം സെന്റ് മേരീസ് ഫൊറോന പള്ളിയില്‍ നാല്‍പ്പത് മണി ദിവ്യകാരുണ്യ ആരാധന ശതാബ്‌ദി ആഘോഷങ്ങള്‍ക്ക് ഭക്‌തിന ിര്‍ഭരമായ തുടക്കം. ആഘോഷമായ ദിവ്യബലി പുത്തന്‍പള്ളി സെന്റ് ജോര്‍ജ് പള്ളി വികാരി ഫാ. ജോസ് ഇടശേരി മുഖ്യ കാര്‍മികത്വം വഹിച്ചു.
വികാരി ഫാ. ജോഷി വേഴപ്പറമ്പില്‍, ഫാ. വിനു മുളവരിക്കല്‍, ഫാ. ജോസ് പാലത്തി ങ്കല്‍ എന്നിവര്‍ സഹകാര്‍മികരായി. തുടര്‍ന്ന് ദിവ്യകാരുണ്യ പ്രദക്ഷിണവും ആരാധനയും നടത്തി. എറണാകുളം അങ്കമാലി അതിരൂപത വികാരി ജനറാള്‍ റവ. ഡോ. ജിമ്മി പൂച്ചക്കാട്ട് ദിവ്യകാരുണ്യ സന്ദേശം നല്‍കി. പാസ്‌റ്റര്‍ ഹാളില്‍ ഫ്രണ്ട്‌സ് ഓഫ് ദി
ഹോളി യുകെരിസ്‌റ്റ് ഒരുക്കിയ പരിശുദ്ധ കുര്‍ബാനയുടെ ചിത്ര പ്രദര്‍ശനം ഫാ. ജേഷി വേഴപ്പറമ്പില്‍ ഉദ്‌ഘാടനം ചെയ്‌തു. 10ന് രാവിലെ 6.30ന് ആഘോഷമായ ദിവ്യബലി കൊരട്ടി സെന്റ്‌് മേരീസ് ഫൊറോന പള്ളി വികാരി ഫാ. ജോണ്‍ കക്കാട്ട് കാര്‍മികനാകും. തുടര്‍ന്ന് ദിവ്യകാരുണ്യ ആരാധന, വൈകിട്ട് 4.30ന് ഫാ. ക്ലിന്റ് വെട്ടിക്കുഴിയില്‍ നയിക്കുന്ന ദിവ്യകാരുണ്യ രാത്രിയും ദിവ്യകാരുണ്യ അത്ഭുതങ്ങളുടെ ദൃശ്യവിസ്‌മയ കാഴ്‌ചകളും.
11ന് രാവിലെ 6.30ന് ആഘോഷമായ ദിവ്യബലി എറണാകുളം അങ്കമാലി അതിരൂപത വികാരി ജനറാള്‍ റവ. ഡോ. ആന്റോ ചേരാംതുരുത്തി കാര്‍മികത്വം വഹിക്കും. തുടര്‍ന്ന് ദിവ്യകാരുണ്യ ആരാധന, വൈകിട്ട് നാലിന് ദിവ്യകാരുണ്യ പ്രദക്ഷിണം പള്ളിയില്‍ നിന്ന് ആരം ഭിക്കും. പ്രത്യേകം തയാറാക്കുന്ന വാഹനത്തിലാണ് ദിവ്യകാരുണ്യം എഴുന്നള്ളിക്കുന്നത്. വൈദികരും സന്യസ്‌ഥരും വിശ്വാസികളുമടക്കം 3000 ത്തോളം പേര്‍ പങ്കെടുക്കും. നഗര വീഥിയിലൂടെ സഞ്ചരിച്ച് ദേവാലയ ത്തിലെത്തും.
വൈകിട്ട് ആറിന് പള്ളി അങ്കണത്തില്‍ നടക്കുന്ന നാല്‌പതു മണി ദിവ്യകാരുണ്യ ആരാധന ശതാബ്‌ദി സമാപന സമ്മേളനം എറണാകുളം അങ്കമാലി അതിരൂപത മെത്രാപ്പോലീത്തന്‍ വികാരി മാര്‍. ജോസഫ് പാംപ്ലാനി ഉദ്‌ഘാടനം ചെയ്യും. മാത്യു കുഴല്‍നാടന്‍ എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തും.
വികാരി ഫാ. ജോഷി വേഴപ്പറമ്പില്‍, ജനറല്‍ കണ്‍വീനര്‍ വി.കെ. ജോര്‍ജ് എന്നിവര്‍ പ്രസംഗിക്കും.