Friday, March 13, 2026 Last Updated 6 Min 36 Sec ago English Edition
Todays E paper
Ads by Google
Saturday 10 Jan 2026 05.11 AM

സ്വകാര്യ ബസും ടോറസും കൂട്ടിയിടിച്ച്‌ ബസ്‌ ഡ്രൈവറടക്കം ഒമ്പതുപേര്‍ക്കു പരുക്കേറ്റു

uploads/news/2026/01/819906/2.jpg

ചേര്‍ത്തല: സ്വകാര്യ ബസും ടോറസും കൂട്ടിയിടിച്ച്‌ ബസ്‌ ഡ്രൈവറടക്കം ഒമ്പതു പേര്‍ക്കു പരുക്കേറ്റു. ചേര്‍ത്തല തണ്ണീര്‍മുക്കം റോഡില്‍ ന്നലെ രാവിലെ 11 ഓടേയായിരുന്നു അപകടം.
ചേര്‍ത്തലയില്‍നിന്നും കോട്ടയത്തേക്കു പോകുകയായിരുന്നു സ്വകാര്യ ബസിലെ യാത്രക്കാര്‍ക്കാണ്‌ പരുക്കേറ്റത്‌. ബസ്‌ ഡ്രൈവര്‍ കോട്ടയം ചെങ്ങളം പ്രശാന്തിയില്‍ രൂപേഷ്‌(46) യാത്രക്കാരായ വയലാര്‍ തിരുനിലത്ത്‌ ഷീബ(51), മരുത്തോര്‍വട്ടം കാര്‍ത്തി കയില്‍ ഗിരിജ(66), കുമരകം തോട്ടത്തില്‍ സാബു(59), വെച്ചൂര്‍ വേലിച്ചിറ ആനന്ദവല്ലി(65), കുടവെച്ചൂര്‍ തെക്കേനെല്ലിപ്പള്ളി ചന്ദ്രശേഖരന്‍(56) എന്നിവര്‍ക്കാണ്‌ പരുക്കേറ്റത്‌.
ഇവരെ ചര്‍ത്തല ഗവണ്‍മെന്റ്‌ താലൂക്ക്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ലക്കും കൈകള്‍ക്കും പരുക്കേറ്റ രൂപേഷിനെ പിന്നീട്‌ കോട്ടയം മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലേക്ക്‌ മാറ്റി. നിസാര പരുക്കേറ്റ മറ്റു മൂന്നുപേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സ തേടി. ഇടിയുടെ ആഘാതത്തില്‍ തല മുന്‍സീറ്റിലിടിച്ചും സീറ്റില്‍നിന്ന്‌ തെറിച്ചു വീണുമാണ്‌ ബസിലെ യാത്രക്കാര്‍ക്കു പരുക്കേറ്റത്‌. വിവരമറിഞ്ഞെത്തിയ ചേര്‍ത്തല പോലീസും നാട്ടുകാരും ചേര്‍ന്നാണ്‌പരുക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചത്‌.

Ads by Google
Advertisement
Saturday 10 Jan 2026 05.11 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW