-->
പത്തനംതിട്ട: മറുനാടന്‍ വാഴക്കുലകള്‍ വിപണി കൈയടക്കിയതോടെ നാടന്‍ ഏത്തകുലയ്‌ക്ക് വിലയില്ല. കര്‍ഷകര്‍ ദുരിതത്തില്‍. വാഴക്കുലകള്‍ക്ക് ന്യായവില ലഭിക്കാതെ വന്ന തോടെ കൃഷി വലിയ നഷ്‌ടത്തിലായെന്ന് കര്‍ഷകര്‍ പറയുന്നു. പൂവന്‍, ഞാലിപ്പൂവന്‍, റോബസ്‌റ്റ, പാളയംകോടന്‍, ചെങ്കദളി തുടങ്ങിയ നാടന്‍ വാഴക്കുലകള്‍ക്കും വിലയില്ല.
കര്‍ണാടക, മേട്ടുപ്പാളയം , വയനാട് മേഖലകളില്‍ നിന്നുള്ള ഏത്തവാഴ കുലകള്‍ ധാരാളമായി എത്തിയതോടെയാണ് നാടന്‍ കുലകളുടെ വിപണി തകര്‍ന്നത്. ഏത്തക്കുലകള്‍ റോഡരുകില്‍ വില്‍പ്പനയാണ്. മറുനാടന്‍കുലകള്‍ കിലോഗ്രാമിന് 25-30 രൂപ നിരക്കിലാണ് വില്‌പന. എന്നാല്‍ നാടന്‍ ഏത്തക്കായ വിപണിയില്‍ 50 രൂപയ്‌ക്കു വില്‍ക്കാന്‍ വ്യാപാരികള്‍ ശ്രമിക്കുന്നുണ്ട്. ഒരു വാഴക്ക് കുറഞ്ഞത് മുന്നൂറ് രൂപയെങ്കിലും ഉത്‌പാദനച്ചെലവ് വരുമ്പോള്‍ കുലയ്‌ക്ക് കര്‍ഷകര്‍ക്ക് കിട്ടുന്നത് തുച്‌ഛമായ വിലയാണ്.
നാടന്‍ ഏത്തക്കുലകളുടെ സീസണ്‍ ആണിപ്പോള്‍. ഇതിനെ തകര്‍ക്കും വിധമാണ് കര്‍ ണാടക, തമിഴ്‌നാട് കുലകളുടെവരവ്. നാലുകിലോ ഏത്തപ്പഴം നൂറു രൂപയെന്ന നിലയില്‍ റോഡരികില്‍ വില്‍ക്കുന്നുണ്ട്. റോഡില്‍ പെട്ടി ഓട്ടോ കളില്‍ കൊണ്ടുവന്ന് വില്‍ക്കുന്ന ത് കര്‍ണാടക, തമിഴ്‌നാട് കുലകളാണ്. നമ്മുടെ നാട്ടിലെ കുലക ളേക്കള്‍ ഗുണനിലവാരം കുറ ഞ്ഞതാണെങ്കിലും ആളുകള്‍ വിലക്കുറവ് നോക്കി വാങ്ങുന്നു. ഓണക്കാലത്ത് നാടന്‍ വിപണിയില്‍ കിലോയ്‌ക്ക് 80- 90 രൂപയ്‌ക്കാണ് വിറ്റത്. ഈ സീസണില്‍നല്ല വില ലഭിക്കുമെന്ന പ്രതീക്ഷയില്‍ കര്‍ഷകര്‍ കൂടുതല്‍ കൃഷി ചെയ്‌തു. ഇതോടെ വിപണിയില്‍ കുലകള്‍ ഏറെയെത്തി. ഇതിനൊപ്പം മറുനാടന്‍ കുലകളും യഥേഷ്‌ഠം എത്തിയതോടെയാണ് വില കുത്തനെ ഇടിഞ്ഞത്. കര്‍ഷകര്‍ മിക്കവരും ലോണ്‍ എടുത്തും കൃഷിയിടങ്ങള്‍ പാട്ടത്തിനെടുത്തമാണ് കൃഷി ചെയ്യുന്നത്. വേനല്‍ കടുത്തതോടെ വാഴവാഴക്കുലകള്‍ വെയിലു താങ്ങാനാകാതെ ഒടിഞ്ഞ് വീണുതുടങ്ങിയതോടെ കിട്ടുന്ന വിലയ്‌ക്ക് കുലകള്‍ വെട്ടി നല്‍കുകയാണ് കര്‍ഷകര്‍.
നാടന്‍ കുലകള്‍വാങ്ങാനും ആളില്ലാത്ത അവസ്‌ഥയാണ്.ഇതോടെ നാടന്‍ കുലകള്‍ കടകളിലും വേണ്ടെന്നായി. കര്‍ഷകരില്‍ നിന്ന് ഒന്നോ രണ്ടോ കുലകള്‍ വാങ്ങും. കിലോയ്‌ക്ക് 20-25 രൂപ കര്‍ഷകര്‍ക്ക് നല്‍കും. 40-50 രൂപയ്‌ക്ക് വിറ്റാലേ കടക്കാര്‍ക്ക് മുതലാകു. ഈ സമയത്താണ് കുറഞ്ഞ വിലക്ക് മറുനാടന്‍ റോഡില്‍ വില്‍ക്കുന്നത്. മറുനാട്ടില്‍ നിന്നും കൊണ്ടു വരുന്നതാണ് വ്യാപാരികളും കടകളിലേക്ക് വാങ്ങുന്നത്. പഴം വിപണിയില്‍ പൂവന്‍പഴത്തിന്‍ 60 രൂപയും ഞാലിപ്പൂവന് 50 രൂപയുമാണ് വില. നാടന്‍കര്‍ഷകര്‍ ഇവ എത്തിച്ചാല്‍ വേണ്ടെന്ന സ്‌ഥിതിയാണ്. ഇതോടെ വാഴകൃഷിയില്‍ നിന്നും കര്‍ഷകരില്‍ നല്ലൊരു പങ്കും പിന്‍മാറുകയാണിപ്പോള്‍.