-->
അയിയൂര്‍: രാമായണത്തിലെ സുന്ദരകാണ്ഡത്തിന്‍റെ ആവിഷ്‌കാരമാണ് തോരണയുദ്ധം കഥകളി. വെള്ളത്താടി വേഷമായ ഹനുമാന്‍ ഈ കഥയില്‍ ആദ്യന്തം രംഗത്തു വരുന്നു. സദനം ഭാസി ഹനുമാന്‍റെ ആട്ടവും പകര്‍ന്നാട്ടങ്ങളും അവിസ്‌മരണീയമാക്കി. ഒറ്റ ദിവസം കഥകളിയിലെ ആറു രാവണന്‍മാരെ അവതരിപ്പിച്ച് ലിംകാ ബുക്ക് ഓഫ് റിക്കാഡില്‍ ഇടം നേടിയ കലാമണ്ഡലം പ്രദീപായിരുന്നു അഴകിയ രാവണനായി അരങ്ങു നിറഞ്ഞാടിയത്. പാഴൂര്‍ ദാമോദരന്‍ സീതയായി വേഷമിട്ടു.
രാവിലെ 10 ന് നടന്ന സമ്മേളനം ഡോ. ലിബൂസ് ഏബ്രഹാം ഉദ്‌ഘാടനം ചെയ്‌തു. ജി. ജയറാം ചെറുകോല്‍ അദ്ധ്യക്ഷം വഹിച്ചു. ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം അശോക് ഗോപിനാഥ് , ജോണ്‍സണ്‍ മാത്യു എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് സീതാസ്വയംവരം കഥകളി അരങ്ങേറി. ഉച്ചയ്‌ക്ക് 2 ന് നടന്ന കഥകളിയിലെ സാരീനൃത്തവും കേരള നടനവും എന്ന വിഷയത്തില്‍ നടന്ന പാനല്‍ ഡിസ്‌കഷനില്‍ ഡോ. പാഴൂര്‍ ദാമോദരന്‍, എതിരന്‍ കതിരവന്‍, ദീപക് നായര്‍ എന്നിവര്‍ പങ്കെടുത്തു.
പഠനക്കളരിയില്‍
ഇന്ന്
സെമിനാര്‍
മൂന്നാംദിനം
രാവിലെ 10ന് നടക്കുന്ന സമ്മേളനം കലക്‌ടര്‍ എസ്. പ്രേംകൃഷ്‌ണന്‍ ഉദ്‌ഘാടനം ചെയ്യും. ക്ലബ്ബ് വൈസ് പ്രസിഡന്റ് പ്രസാദ് ആനന്ദഭവന്‍ അദ്ധ്യക്ഷത വഹിക്കും. ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീതാ സജി ഭാസ്‌ക്കര്‍, പത്തനംതിട്ട കാതോലിക്കറ്റ് കോളജ് മലയാളം വകുപ്പ് മേധാവി ഡോ. ബിന്‍സി എന്നിവര്‍ പ്രസംഗിക്കും. 11 മുതല്‍ സുഭദ്രാഹരണം അഷ്‌ടകലാശം അരങ്ങേറും. ഉച്ചയ്‌ക്ക് 12 ന് താളവൈവിദ്ധ്യങ്ങള്‍ നാടന്‍ കലകളിലേയും കഥകളിയിലേയും കലാശങ്ങളില്‍ എന്ന വിഷയത്തില്‍ പാനല്‍ ഡിസ്‌കഷന്‍ നടക്കും. 1 മണിക്ക് ത്രിദിന അന്താരാഷ്ര്‌ട സെമിനാര്‍ സമാപിക്കും. നോവലിസ്‌റ്റ് രാജീവ് ശിവശങ്കര്‍ പങ്കെടുക്കും.
കളിയരങ്ങില്‍ ഇന്ന്
കഥകളിമേളയില്‍ ഇന്ന് വടക്കന്‍ രാജസൂയം അരങ്ങേറും. സമാന കഥാഗതിയുള്ള കാര്‍ത്തിക തിരുനാള്‍ മഹാരാജാവ് രചിച്ച തെക്കന്‍ രാജസൂയം എന്ന കഥയുടെ അവതരണത്തില്‍ നിന്നും പ്രധാന വ്യത്യസ്‌ത പുലര്‍ത്തുന്നത് ജരാസന്ധന്‍, ശിശുപാലന്‍ എന്നിവരുടെ വേഷവിധാനത്തിലും രംഗക്രിയകളിലുമാണ്.
വടക്കന്‍ രാജസൂയത്തില്‍ ജരാസന്ധന്‍ ചുവന്ന താടി വേഷവും ശിശുപാലന്‍ എന്നിവരുടെ വേഷവിധാനത്തിലും രംഗക്രിയകളിലുമാണ്. വടക്കന്‍ രാജസൂയത്തില്‍ ജരാസന്ധന്‍ ചുവന്ന താടി വേഷവും ശിശുപാലന്‍ കത്തിവേഷവുമാണെങ്കില്‍ തെക്കന്‍ രാജസൂയത്തില്‍ മറിച്ചാണ്.
കപടബ്രാഹ്‌മണ വേഷത്തില്‍ ജരാസന്ധനെ വധിക്കാന്‍ വരുന്ന ശ്രീകൃഷ്‌ണന്‍, ഭീമസേനന്‍, അര്‍ജ്‌ജുനന്‍ എന്നിവരെ ബ്രാഹ്‌മണഭക്‌തനായ മഗധരാജാവ് ജരാസന്ധന്‍ സ്വീകരിക്കുന്നതും, കൃഷ്‌ണന്‍ യുദ്ധം ഭിക്ഷയായി ആവശ്യപ്പെടുന്നതും, മുഷ്‌ടിയുദ്ധത്തില്‍ ഭീമന്‍ ജരാസന്ധനെ വധിക്കുന്നതുമാണ് ആദ്യത്തെ ഖണ്ഡം. ഉത്തരഭാഗത്ത്, ജരാസന്ധന്‍റെ സുഹൃത്തായ ചേദിരാജാവ് ശിശുപാലന്‍ ധര്‍മപുത്രരുടെ രാജസൂയം യാഗശാലയിലേക്ക് പ്രവേശിക്കുന്നതും, തുടര്‍ന്നുണ്ടായ അര്‍ജ്‌ജുനനുമായുള്ള യുദ്ധത്തിനിടയില്‍ ഭഗവാന്‍ ശിശുപാലനെ സുദര്‍ശന ചക്രം കൊണ്ട് ഗളചേ്‌ഛദനം ചെയ്‌ത് മോക്ഷം കൊടുക്കുന്നതുമാണ്. ശിശുപാലന്‍റെ സഭാപ്രവേശവും കൃഷ്‌ണാധിക്ഷേപവും വളരെ പ്രസിദ്ധമാണ്. ജരാസന്ധനായി നടന്‍ കോട്ടക്കല്‍ ദേവദാസും, ശിശുപാലനായി കഥകളി ആചാര്യന്‍ കലാമണ്ഡലം സോമനും വേഷമിടുന്നു.
കലാമണ്ഡലം ജയപ്രകാശ് സംഗീതവും, കലാമമണ്ഡലം രവിശങ്കര്‍ ചെണ്ടയും, കലാമണ്ഡലം വിനീത് മദ്ദളവും ഒരുക്കും.