-->
പത്തനംതിട്ട: ശബരിമല തീര്‍ഥാടക വാഹനങ്ങള്‍ തമ്മില്‍ ഇടിച്ചു. ഒരാള്‍ മരിച്ചു. ഒരാളുടെ പരുക്ക് ഗുരുതരം . ഇരു വാഹനങ്ങളിലായി മൂന്ന് പേര്‍ക്ക് പരുക്ക്.
നാല് പേര്‍ സഞ്ചരിച്ച കര്‍ണ്ണാടക രജിസ്‌ട്രെഷന്‍ എര്‍ട്ടിക കാര്‍ തമിഴ്‌നാടുനിന്നും വന്ന മിനി ബസിലേക്ക് ഇടിച്ചു കയറുകയായിരുന്നു. പി. എം റോഡില്‍ പത്തനംതിട്ട നിന്നും വന്ന മിനി ബസിലേക്ക് റാന്നിയില്‍ നിന്നും വന്ന വാഹനം ആണ് ഇടിച്ചത്.
കാര്‍ പൂര്‍ണ്ണമായും തകര്‍ന്നിട്ടുണ്ട്. ഒരാള്‍ വാഹനത്തില്‍ ഇരുന്ന് തന്നെ മരിച്ചു . വളരെ ബുദ്ധിമുട്ടി പോലീസും, ഫയര്‍ ഫോഴ്‌സും ചേര്‍ന്ന് വാഹനം വെട്ടി പൊളിച്ചാണ് മരിച്ച ആളെ പുറത്ത് എത്തിച്ചത്. റാന്നി പഞ്ചായത്തിന്റെ പാലിയേറ്റവ് ആമ്പുലന്‍സ് ഈ സ്‌ഥലത്ത് നില്‍ക്കുമ്പോള്‍ ആണ് അപകടം ഉണ്ടായത്.
അതുകാരണം പരുക്ക് പറ്റിയ മൂന്ന് പേരെയും ഡ്രൈവര്‍ ബിനു താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു.
സമയം വൈകാതെ ബിനു കാണിച്ച ധൈര്യമാണ് ഒരാളുടെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചത്.
പോലീസും, ഫയര്‍ ഫോഴ്‌സും പിന്നെയാണ് എത്തി രക്ഷാ പ്രവര്‍ത്തനം നടത്തിയത്. കാര്‍ ഡ്രൈവര്‍ ഉറങ്ങിയതാണ് കാരണം എന്നും ദൃക്‌സാക്ഷിക്ക് അഭിപ്രായം ഉണ്ട്. വാനില്‍ ഉണ്ടായിരുന്ന ഒരു അയ്യപ്പനും പരുക്കുണ്ട്.