-->
പത്തനംതിട്ട: വിദ്വേഷവും സ്‌പര്‍ദ്ധയും ഉണ്ടാക്കുന്ന അഭിപ്രായപ്രകടനങ്ങള്‍ പരിഷ്‌കൃത സമൂഹത്തിന് ചേര്‍ന്നതല്ലെന്നും പക്വമായ നിലപാടുകള്‍ക്കേ കേരള സമൂഹത്തില്‍ അംഗീകാരം ലഭിക്കുകയുള്ളൂ എന്നും മുസ്ലിംലീഗ് സംസ്‌ഥാന സെക്രട്ടേറിയറ്റ് അംഗം ശ്യാം സുന്ദര്‍ പറഞ്ഞു.
മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് സമദ് മേപ്രത്തിന്റെ അധ്യക്ഷതയില്‍ ലീഗ് ഹൗസില്‍ ചേര്‍ന്ന മുസ്ലിം ലീഗ് ജില്ലാ ഭാരവാഹികളുടെയും, സംസ്‌ഥാന പ്രവര്‍ത്തക സമിതി അംഗങ്ങളുടെയും,മണ്ഡലം പ്രസിഡന്റ്-ജനറല്‍ സെക്രട്ടറി മാരുടെയും, പോഷക സംഘടന ജില്ലാ പ്രസിഡന്റ്-ജനറല്‍ സെക്രട്ടറി മാരുടെയും, സംസ്‌ഥാന കൌണ്‍സില്‍ അംഗങ്ങളുടെയും,സംയുക്‌ത യോഗം ഉത്‌ഘാടനം ചെയയ്യുകയായിരുന്നു അദ്ദേഹം. യോഗത്തില്‍ ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. ഹന്‍സലാഹ്,സംസ്‌ഥാന പ്രവര്‍ത്തക സമിതി അംഗങ്ങളായ ടി .എം. ഹമീദ്, ഷാനവാസ് അലിയാര്‍,ജില്ലാ ഭാരവാഹികളായ എം .എം . ബഷീര്‍ കുട്ടി, ടി. ഐ. എ. മുത്തലിഫ്,കെ പി. നൗഷാദ്, എ. സഗീര്‍,ഹാജി അബ്‌ദുല്‍ കരീം തേക്കെത്ത്,പറക്കോട് അന്‍സാരി എന്നിവര്‍ പ്രസംഗിച്ചു.