Saturday, March 14, 2026 Last Updated 21 Min 59 Sec ago English Edition
Todays E paper
Ads by Google
Friday 09 Jan 2026 09.47 AM

തലവടിയില്‍ സ്‌റ്റാന്‍ഡിങ്‌ കമ്മിറ്റി തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ്‌. ബി.ജെ.പി. അവിശുദ്ധ കൂട്ടുകെട്ട്‌

എടത്വാ: തലവടി ഗ്രാമപഞ്ചായത്തിലെ സ്‌റ്റാന്‍ഡിങ്‌ കമ്മിറ്റി തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ്‌ ബി.ജെ.പി അവിശുദ്ധ കൂട്ടുകെട്ടെന്ന്‌ ആരോപണം. രണ്ട്‌ ദിവസമായി നടന്നുവന്ന സ്‌റ്റാന്‍ന്റിംഗ്‌ കമ്മിറ്റി തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ്‌ ബി.ജെ.പി പരസ്‌പര പിന്‍തുണ നല്‍കി അംഗങ്ങളെ തെരഞ്ഞെടുത്തെന്നാണ്‌ ആരോപണം ഉയരുന്നത്‌. ധനകാര്യ സ്‌റ്റാന്‍ഡിങ്‌ കമ്മറ്റിയില്‍ മാത്രമാണ്‌ യു.ഡി.എഫിന്‌ ഭൂരിപക്ഷമുള്ളത്‌.
നാലംഗ കമ്മറ്റിയില്‍ യു.ഡി.എഫ്‌ 3 അംഗവും, ബി.ജെ.പി ഒരംഗവുമാണ്‌. ക്ഷേമകാര്യ - ആരോഗ്യ സ്‌റ്റാന്‍ഡിങ്‌ കമ്മിറ്റികള്‍ എല്‍ഡിഎഫ്‌, ബിജെപി കൂട്ടുകെട്ടുള്ള കമ്മിറ്റിക്ക്‌ ലഭിച്ചു. ക്ഷേമകാര്യ സ്‌റ്റാന്‍ന്റിംഗ്‌ കമ്മറ്റിയില്‍ മൂന്ന്‌ എല്‍.ഡി.എഫ്‌ അംഗങ്ങളും ഒരു ബി.ജെ.പി അംഗവുമാണ്‌. ആരോഗ്യ സ്‌റ്റാന്‍ഡിങ്‌ കമ്മിറ്റിയില്‍ യു.ഡി.എഫ്‌, എല്‍.ഡി.എഫ്‌, എന്‍.ഡി.എ മുന്നണികളില്‍ നിന്ന്‌ ഓരോ അംഗത്തെ വീതം തെരഞ്ഞെടുത്തു. വികസനകാര്യ സ്‌റ്റാന്‍ഡിങ്‌ കമ്മിറ്റി ചെയര്‍പഴ്‌സണെ ടോസ്‌ ഇട്ട്‌ തീരുമാനിക്കേണ്ട അവസ്‌ഥയാണ്‌.
നാലംഗ കമ്മിറ്റിയില്‍ രണ്ട്‌ യു.ഡി.എഫും രണ്ട്‌ എല്‍.ഡി.എഫ്‌ അംഗങ്ങളുമാണുള്ളത്‌. 15 അംഗ ഗ്രാമസഭയില്‍ യു.ഡി.എഫിന്‌ ഏഴ്‌ സീറ്റും എല്‍.ഡി.എഫിന്‌ ആറ്‌ സീറ്റും ബി.ജെ.പിക്ക്‌ മൂന്ന്‌ സീറ്റുമാണ്‌ ലഭിച്ചത്‌. യു.ഡി.എഫ്‌ ഭരിക്കുന്ന പഞ്ചായത്തില്‍ ധനകാര്യം സ്‌റ്റാന്‍ഡിങ്‌ കമ്മിറ്റികള്‍ മാത്രമാണ്‌ യു.ഡി.എഫിന്‌ ഭൂരിപക്ഷമുള്ളത്‌. ക്ഷേമകാര്യ - ആരോഗ്യ സ്‌റ്റാന്‍ഡിങ്‌ കമ്മിറ്റികള്‍ എല്‍.ഡി.എഫ്‌ ബി.ജെ.പി അവിശുദ്ധ കൂട്ടുകെട്ടില്‍ ചെയര്‍മാനെ തീരുമാനിക്കും.
വികസനകാര്യ സ്‌റ്റാന്‍ഡിങ്‌ കമ്മറ്റി ചെയര്‍മാനെ നറുക്കെടുപ്പില്‍ വിധി നിര്‍ണയിക്കും.

Ads by Google
Advertisement
Friday 09 Jan 2026 09.47 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW