Thursday, March 12, 2026 Last Updated 44 Min 44 Sec ago English Edition
Todays E paper
Ads by Google
Friday 09 Jan 2026 09.47 AM

അര്‍ബുദബാധിതയായ വീട്ടമ്മയുടെ തുടര്‍ചികിത്സയ്‌ക്ക് നാട്‌ കൈകോര്‍ക്കുന്നു

അമ്പലപ്പുഴ: അര്‍ബുദം ബാധിച്ച്‌ ചികിത്സയില്‍ കഴിയുന്ന വീട്ടമ്മയ്‌ക്ക് തുടര്‍ചികിത്സ നല്‍കി ജീവന്‍ നിലനിര്‍ത്താന്‍ നാട്‌ കൈകോര്‍ക്കുന്നു. പുന്നപ്ര തെക്ക്‌ പഞ്ചായത്ത്‌ ഏഴാം വാര്‍ഡില്‍ പത്താം പീയൂസ്‌ പള്ളിക്ക്‌ സമീപം ഷിജോ ഭവനത്തില്‍ ഷിജുദാസിന്റെ ഭാര്യ സുനിതയുടെ ചികിത്സക്കാണ്‌ സുനിത ചികിത്സാസഹായ സമിതിയുടെ നേതൃത്വത്തില്‍ വരുന്ന ഞായറാഴ്‌ച വീടുകളും സ്‌ഥാപനങ്ങളും കയറി സഹായം തേടുന്നത്‌.
അര്‍ബുദം ബാധിച്ചതിനെ തുടര്‍ന്ന്‌ സുനിത ഏറെക്കാലമായി തിരുവനന്തപുരം റീജിയണല്‍ കാന്‍സര്‍ സെന്ററിലെ ചികിത്സയിലാണ്‌. നിലവില്‍ ആരോഗ്യസ്‌ഥിതി മെച്ചപ്പെട്ട്‌ വരികയാണ്‌. എന്നാല്‍ തുടര്‍ചികിത്സയും മരുന്നും മുടങ്ങിയതോടെ ശാരീരിക ബുദ്ധിമുട്ടുകള്‍ നേരിടുകയാണ്‌. തുടര്‍ ചികിത്സയിലൂടെ സുനിതയുടെ ആരോഗ്യം വീണ്ടെടുക്കാനാകുമെന്നാണ്‌ ഡോക്‌ടര്‍മാര്‍ നിര്‍ദ്ദേശിച്ചത്‌. ഇതിനായി എട്ട്‌ ലക്ഷം രൂപയോളം വേണ്ടിവരും. കിടപ്പാടം പണയപ്പെടുത്തിയും മറ്റുള്ളവരുടെ സഹായങ്ങളുമാണ്‌ ഇതുവരെയുള്ള ചികിത്സ നടത്തിയത്‌.
നിലവില്‍ കിടപ്പാടം നഷ്‌ടപ്പെടുമെന്ന ആശങ്കയിലാണ്‌ ഈ കുടുംബം. കൂലിപ്പണിക്കാരനായ ഷിജുദാസിന്റെ വരുമാനമാണ്‌ ഭാര്യയും എട്ട്‌ വയസുള്ള മകളും അടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയം. ഭാര്യ കിടപ്പിലായതോടെ സഹായത്തിനായി ഷിജോദാസിന്‌ പലപ്പോഴും ജോലിക്ക്‌ പോകാന്‍ കഴിതെയും വരും. ഇതിനിടെ ഭാരിച്ച തുക ചികിത്സയ്‌ക്കായി കണ്ടെത്താന്‍ കഴിയാതെ പകച്ചുനില്‍ക്കുകയാണ്‌ ഷിജുദാസ്‌. കാരുണ്യത്തിന്റെ ഉറവ വറ്റാത്തവരുടെ കൈത്താങ്ങ്‌ മാത്രമാണ്‌ ഈ ദരിദ്രകുടുംബത്തിന്റെ ഇനിയുള്ള പ്രതീക്ഷ. ഇതിനായി പഞ്ചായത്തംഗം രശ്‌മി ഷാജി ചെയര്‍പഴ്‌സണും വി.കെ.ബൈജു ജനറല്‍ കണ്‍വീനറുമായ സുനിത ചികിത്സാ സഹായ സമിതിയുടെ നേതൃത്വത്തിലാണ്‌ വീടുകള്‍ സന്ദര്‍ശിക്കുന്നത്‌. ഐ.ഒ.ബി പുന്നപ്ര ശാഖയില്‍ സുനിത.സി.എസ്‌ എന്ന പേരില്‍ 196701000008748 അക്കൗണ്ടില്‍ സഹായം നല്‍കാം. ഐ.എഫ്‌.എസ്‌.സി ഐ.ഒ.ബി.എ0001967.

Ads by Google
Advertisement
Friday 09 Jan 2026 09.47 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW