Saturday, March 14, 2026 Last Updated 14 Min 36 Sec ago English Edition
Todays E paper
Ads by Google
Friday 09 Jan 2026 09.47 AM

മത്തങ്ങയില്‍ നിന്നും മൂല്യവര്‍ധിത ഉത്‌പന്നങ്ങളുമായി ജില്ലാ കൃഷി വിജ്‌ഞാന കേന്ദ്രം

പത്തനംതിട്ട: കൃഷിയിടങ്ങളില്‍ സാധാരണയായി കൃഷിചെയ്യപ്പെടുന്നതും, പോഷകമൂല്യങ്ങളുടെ സമൃദ്ധിയുള്ളതുമായ മത്തങ്ങയില്‍ നിന്നും മൂല്യവര്‍ധിത ഉത്‌പന്നങ്ങളുമായി ജില്ലാ കൃഷി വിജ്‌ഞാന കേന്ദ്ര.മത്തങ്ങയ്‌ക്കു പലപ്പോഴും വിപണിയില്‍ ന്യായമായ വില ലഭിക്കാത്ത സാഹചര്യത്തിലാണ്‌, അതിന്‌ ശാസ്‌ത്രീയമായ മൂല്യവര്‍ധനയിലൂടെ പത്തനംതിട്ട ജില്ലാ കൃഷി വിജ്‌ഞാന കേന്ദ്രം പുതിയ സാധ്യതകള്‍ തുറക്കുന്നത്‌. താരതമ്യേന ഉയര്‍ന്ന അളവിലുള്ള നാരുകള്‍, ധാതുലവണങ്ങള്‍, ബീറ്റാ-കരോട്ടിന്‍ പോലുള്ള ആന്റി ഓക്‌സിഡന്റ്‌ ഘടകങ്ങള്‍ എന്നിവയുടെ സാന്നിധ്യം മത്തങ്ങയെ ആരോഗ്യ സൗഹൃദ ഭക്ഷ്യവിഭാഗത്തില്‍ പ്രത്യേക സ്‌ഥാനത്തേക്ക്‌ ഉയര്‍ത്തുന്നു.മത്തങ്ങയുടെ തനത്‌ പോഷകഗുണങ്ങള്‍ നഷ്‌ടപ്പെടാതെ തന്നെ ആധുനിക ഡ്രയറുകള്‍ ഉപയോഗിച്ച്‌ ഉണക്കി, ഡ്രൈഡ്‌ ഫ്രൂട്ട്‌ വിഭാഗത്തില്‍ ഉള്‍പ്പെടുത്താവുന്ന രീതിയില്‍ ഉത്‌പന്നമാക്കി മാറ്റാന്‍ കഴിഞ്ഞത്‌ ഈ സംരംഭത്തിന്റെ പ്രധാന സവിശേഷതയാണ്‌.
കൃഷി വിജ്‌ഞാന കേന്ദ്രത്തിലെ സംരംഭകത്വ സഹായ കേന്ദ്രമായ ന്യൂട്രി ഹബ്‌ മുഖേന ഉത്‌പന്നം ലഭ്യമാക്കിയിട്ടുണ്ട്‌.മത്തങ്ങയ്‌ക്ക് മൂല്യവര്‍ധന സാങ്കേതികവിദ്യ വികസിപ്പിക്കുന്നതില്‍ കെവികെ പത്തനംതിട്ടയിലെ ഡോ. ഷാന ഹര്‍ഷന്‍, സബ്‌ജക്‌ട് മാറ്റര്‍ സ്‌പെഷ്യലിസ്‌റ്റ് നിര്‍ണായക പങ്ക്‌ വഹിച്ചതായി കൃഷി വിജ്‌ഞാന കേന്ദ്രം അറിയിച്ചു. പച്ചക്കറികളില്‍ നിന്നുള്ള റെഡി ടു ഈറ്റ്‌ ഹെല്‍ത്തി സ്‌നാക്കുകളുടെ നിര്‍മാണത്തിനായുള്ള വിവിധ പരീക്ഷണങ്ങളും വികസന പ്രവര്‍ത്തനങ്ങളും കൃഷി വിജ്‌ഞാന കേന്ദ്രയില്‍ പുരോഗമിച്ചുവരികയാണ്‌.പഴവര്‍ഗ സംസ്‌കരണത്തോടൊപ്പം തന്നെ പച്ചക്കറികളുടെ സംസ്‌കരണത്തിനും മൂല്യവര്‍ധനയ്‌ക്കും തുല്യ പ്രാധാന്യം നല്‍കേണ്ടതുണ്ടെന്നും ഇത്തരം പ്രവര്‍ത്തനങ്ങള്‍ കര്‍ഷകരുടെ ഉത്‌പന്നങ്ങള്‍ക്ക്‌ ന്യായമായ വില ലഭിക്കുന്നതിനും ഗ്രാമീണ സംരംഭകത്വം ശക്‌തിപ്പെടുത്തുന്നതിനും സഹായകമാകുമെന്നും കെവികെ പത്തനംതിട്ടയുടെ മേധാവിയും സീനിയര്‍ സയന്റിസ്‌റ്റുമായ ഡോ. സി. പി. റോബര്‍ട്ട്‌ അറിയിച്ചു.

Ads by Google
Advertisement
Friday 09 Jan 2026 09.47 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW