-->
പത്തനംതിട്ട: ജില്ലയിലെ നിയമ സഭാ മണ്ഡലങ്ങളിലേക്ക് സ്വയം പ്രഖ്യാപിത സ്‌ഥാനാര്‍ഥികളും സാമൂഹ്യ മാധ്യമ സൃഷ്‌ടികളായവരും രംഗത്തെത്തുമ്പോള്‍ മൂന്ന് മുന്നണികളും ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ സജീവമാക്കി.തങ്ങളുടെ അഭിപ്രായം മേല്‍ ഘടകങ്ങളെ അറിയിക്കാനുള്ള ആലോചനകള്‍ മിക്ക പാര്‍ട്ടികളും നടത്തുകയാണ്.
നേതാക്കള്‍ അനൗപചാരികമായി പലയിടത്തും കൂടി ചേരുന്നുമുണ്ട്.ഗ്രൂപ്പുകള്‍,വിഭാഗങ്ങള്‍ ഒന്നും ഇത്തവണ പരിഗണിക്കില്ല എന്ന് നേതൃത്വം പറയുമ്പോഴും തങ്ങള്‍ക്ക് സ്വാധീനം ഉള്ളവരെ ചേര്‍ത്ത് പലരും നേതാക്കളെ സമീപിച്ചു തുടങ്ങിയിട്ടുമുണ്ട്.
ഇടത് മുന്നണി സ്‌ഥാനാര്‍ഥികളെ സ്വയം പ്രഖ്യാപിച്ചു് വെട്ടിലായ സി.പി.എം ജില്ലാ സെക്രട്ടറി രാജു എബ്രഹാം ഇപ്പോള്‍ എല്ലാം സംസ്‌ഥാന സമതി തീരുമാനിക്കും എന്നാണ് പറയുന്നത്. ജില്ലാ സെക്രെട്ടറിയുടെ പ്രസ്‌താവന വന്ന ഉടനെ ജില്ലയില്‍ സി.പി.എം സീറ്റ് മോഹിക്കുന്നവര്‍ സംസ്‌ഥാന നേതൃത്വത്തെ പരാതി അറിയിച്ചതായാണ് സൂചന.
ഇതേ തുടര്‍ന്നാണ് രാജു എബ്രഹാമിനോട് വിശദീകരണം ആവശ്യപ്പെടും എന്ന വിധത്തിലുള്ള വാര്‍ത്തകള്‍ ഉണ്ടായത്.രണ്ട് തവണ സീറ്റ് ലഭിച്ചവര്‍ മാറി നില്‍ക്കണം എന്ന മുന്‍ നിര്‍ദേശം
പാലിക്കപ്പെടുമെന്നും ഇത്തരത്തില്‍ ജില്ലയില്‍ ഒഴിവ് വരുന്ന ആറന്മുള ,കോന്നി സീറ്റുകളില്‍ പ്രതീക്ഷ പുലര്‍ത്തിയിരുന്നവരുമാണ് ജില്ലാ സെക്രട്ടറിയുടെ പ്രസ്‌താവനയില്‍ വെട്ടിലായത്.സംസ്‌ഥാന കമ്മറ്റി അംഗമായ മുന്‍ ജില്ലാ സെക്രട്ടറി കെ. പി ഉദയഭാനു,ജില്ലാ സെക്രട്ടറിയേറ്റ് അംഗം ആര്‍.സനല്‍ കുമാര്‍ തുടങ്ങിയവര്‍ ഒക്കെ ഒരു മണ്ഡലം പ്രതീക്ഷിക്കുന്നവരാണ്.എന്നാല്‍ വിജയിക്കാവുന്നവര്‍ക്ക് മാനദണ്ഡം ബാധകമല്ല എന്നത് ആറന്മുള,കോന്നി മണ്ഡലങ്ങളില്‍ എങ്ങനെ പ്രതിഫലിക്കും എന്നതാണ് ഇപ്പോള്‍ വിഷയമാകുന്നത്.
നിബന്ധന ഒഴിവാക്കിയാല്‍ ആറന്മുളയില്‍ മന്ത്രി വീണാ ജോര്‍ജും കോന്നിയില്‍ കെ.യു. ജനീഷ് കുമാറും തന്നെ
വീണ്ടും അടുത്ത നിയമസഭ തെരഞ്ഞെടുപ്പിലും എല്‍ഡിഎഫ് സ്‌ഥാനാര്‍ഥികളാകുമെന്ന് സൂചന .ഇതാണ് സിപിഎം ജില്ലാ സെക്രട്ടറി രാജു ഏബ്രഹാം മാധ്യമങ്ങളോട് പങ്ക് വച്ചത്. സിപിഎം ജില്ലാ കമ്മിറ്റി യോഗത്തിനുശേഷമാണ് മാധ്യമങ്ങളോടു രാജു ഏബ്രഹാം മാധ്യമങ്ങളോടു തുറന്നു പറച്ചില്‍ നടത്തിയത് എന്നതും ശ്രദ്ധേയമാണ്.ഇരുവരെയും പുകഴ്‌ത്തുന്നതിനും അദ്ദേഹം മടി കാണിച്ചില്ല.
എറണാകുളം ജനറല്‍ ആശുപത്രിയില്‍ ഹൃദയമാറ്റ ശസ്‌ത്രക്രിയ നടത്തിയതോടെ കേരളം ലോകത്തിന്‍റെ നെറുകയില്‍ എത്തിയിരിക്കുകയാണ്. ഏതു മണ്ഡലത്തില്‍ മത്സരിച്ചാലും വീണാ ജോര്‍ജ് വിജയിക്കും.
കോന്നിയുടെ വികസന നായകനാണ് ജനീഷ് കുമാര്‍. അദ്ദേഹം വീണ്ടും മത്സരിക്കണമെന്നാണ് ജനം ആഗ്രഹിക്കുന്നത്. ജില്ലയിലെ അഞ്ച് എല്‍.ഡി.എഫ്‌എം നിയമസഭ അംഗങ്ങളും മികച്ച പ്രവര്‍ത്തനം കാഴ്‌ചവയ്‌ക്കുന്നുണ്ട്. സീറ്റുകളില്‍ മാറ്റങ്ങളൊന്നും ഉണ്ടാകാന്‍ സാധ്യതയില്ല. എന്തെങ്കിലും മാറ്റം ഉണ്ടെങ്കില്‍
എല്‍.ഡി.എഫില്‍ ആലോചിച്ച് പ്രഖ്യാപിക്കും.എന്നൊക്കെയാണ് സി,പി,എം ജില്ലാ കമ്മിറ്റി യോഗത്തില്‍ നിയമസഭ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളെ സംബന്ധിച്ച വിശദമായ ചര്‍ച്ച നടന്നിരുന്നു.ഇതിനു പിന്നാലെയാണ് ജില്ലാ
സെക്രട്ടറി പരസ്യ പ്രതികരണം നടത്തിയത്.
ഇടത് മുന്നണിയില്‍ തിരുവല്ലയില്‍ ജനതാദള്‍ -എസിനും റാന്നിയില്‍ കേരള കോണ്‍ഗ്രസ് - എമ്മിനും അടൂരില്‍
സി.പി.ഐ ക്കുമാണ് നിലവില്‍ സീറ്റ്.ഇതില്‍ മാറ്റം പ്രതീക്ഷിക്കുന്നില്ല. മാത്യു ടി. തോമസ് തിരുവല്ലയിലും പ്രമോദ് നാരായണ്‍ റാന്നിയിലും സ്‌ഥാനാര്‍ഥികളായേക്കും.അടൂരില്‍ എം.എല്‍.എ ,സി.പി.ഐ യിലെ ചിറ്റയം ഗോപകുമാറാണ് .മൂന്ന് തവണ ഇവിടെ നിന്നും വിജയിച്ച ചിറ്റഴത്തിന് പകരം അടൂരില്‍ അരുണ്‍ കുമാറിനെയാണ് ഇത്തവണ സി.പി.ഐ പരിഗണിക്കുന്നത്.
ജില്ലയിലെ അഞ്ച് മണ്ഡലങ്ങളില്‍ നാലിടത്തു് കോണ്‍ഗ്രസും തിരുവല്ലയില്‍ കേരള കോണ്‍ഗ്രസുമാണ് കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ മത്സരിച്ചിരുന്നത്.ഇത്തവണയും ഇതിന് മാറ്റം പ്രതീക്ഷിക്കുന്നില്ല.എന്നാല്‍ തിരുവല്ലയും റാന്നിയും തമ്മില്‍ മാറ്റം ഉണ്ടാകുമെന്ന സൂചനയും ലഭിക്കുന്നുണ്ട്.
ഒരു സീറ്റും കൈവശം ഇല്ലാത്തതിനാല്‍ എല്ലായിടത്തും പുതിയ സ്‌ഥാനാര്‍ഥികള്‍ ഉണ്ടാകേണ്ടി വരും മന്ത്രി വീണാ ജോര്‍ജിന്റെ മണ്ഡലമായ ആറന്മുളയില്‍ യുത്തു് കോണ്‍ഗ്രസ് നേതാവ് അബിന്‍ വര്‍ക്കി യുടെ പേരിനാണ് മുന്‍തൂക്കം.ജില്ലാ പ്രസിഡണ്ട് വിജയ് ഇന്ദുചൂഡനെയും പരിഗണിക്കുന്നതായി അറിയുന്നു.ജോര്‍ജ്‌ജ് മാമ്മന്‍ കൊണ്ടൂര്‍ ,എ.സുരേഷ് കുമാര്‍ എന്നിവരും പ്രാരംഭ പരിഗണനാ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
കുറഞ്ഞ വോട്ടിന് കഴിഞ്ഞ തവണ കൈവിട്ട റാന്നിയില്‍ കെ.പി.സി.സി സെക്രട്ടറി റീങ്കൂ ചെറിയാന്റെ പേരിന് തന്നെയാണ് മുന്‍തൂക്കം.കെ.പി.സി.സി ജനറല്‍ സെക്രട്ടറി പഴകുളം മധു,കെ.ജയവര്‍മ്മ എന്നിവരും സജീവമായി അവകാശ വാദം ഉന്നയിക്കുന്നുണ്ട്.
എം.പി മാര്‍ക്ക് മത്സരിക്കാന്‍ അവസരം ലഭിച്ചാല്‍ കോന്നിയില്‍ അടൂര്‍ പ്രകാശ് തന്നെ എത്തിയേക്കാം.ഡി.സി.സി പ്രസിഡണ്ട് സതീഷ് കൊച്ചുപറമ്പില്‍,എന്‍.ശൈലാജ് ,പി.മോഹന്‍ രാജ് എന്നിവരുടെ പേരുകളും പറയുന്നുണ്ട്.
അടൂര്‍ സംവരണ മണ്ഡലത്തില്‍ മുന്‍ മന്ത്രി പന്തളം സുധാകരന്‍,ബാബു ദിവാകരന്‍ എന്നിവര്‍ക്കാണ് മുന്‍തൂക്കം.മുന്‍ എം.പി രമ്യ ഹരിദാസ് സര്‍പ്രൈസ് സ്‌ഥാനാര്‍ഥി ആയി എത്തുമെന്ന അഭ്യൂഹവുമുണ്ട്.
കേരളാ കോണ്‍ഗ്രസിന്റെ മണ്ഡലമായ തിരുവല്ലയില്‍ മുന്‍ എം.എല്‍.എ ജോസഫ് എം പുതുശ്ശേരി,യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ വര്‍ഗീസ് മാമ്മന്‍ എന്നിവര്‍ക്കാണ് മുന്‍ഗണന.കോണ്‍ഗ്രസ്സ് സീറ്റ് ഏറ്റെടുത്താല്‍ പി.ജെ.കുര്യനെ പരിഗണിച്ചേക്കും.
എന്‍.ഡി. എ മുന്നണിയും സ്‌ഥാനാര്‍ഥി ചര്‍ച്ചകള്‍ തുടങ്ങിയിട്ടുണ്ട്.ആറന്മുള വിജയിക്കാവുന്ന എ ഗ്രെഡ് മണ്ഡലങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുന്നതിനാല്‍ മുതിര്‍ന്ന നേതാവ് കുമ്മനം സ്‌ഥാനാര്‍ഥി ആകാനുള്ള സാധ്യതയുണ്ട്.മുന്‍ ബ്ലോക്ക് പഞ്ചായത്തു് അംഗവും പ്രമുഖ കര്‍ഷകനുമായ അജയകുമാര്‍ വലിയുഴത്തിലിന്റെ പേരും പരിഗണിക്കുന്നു.
കഴിഞ്ഞ തവണ സംസ്‌ഥാന പ്രസിഡണ്ട് കെ.സുരേന്ദ്രന്‍ മത്സരിച്ച കോന്നിയില്‍ ഇക്കുറി ജില്ലാ പ്രസിഡണ്ട് സൂരജും അടൂരില്‍ പന്തളം പ്രതാപനും സ്‌ഥാനാര്‍ഥിയായേക്കാം.തിരുവല്ലയില്‍ അനൂപ് ആന്റണി സ്‌ഥാനാര്‍ഥി ആകും.റാന്നി മണ്ഡലം ജെ.എസ്.എസിനാണ്.