-->
കുമ്പഴ: രാഷ്ര്‌ടീയ പാര്‍ട്ടികളെയും പൊതുസമൂഹത്തെയും വിശ്വാസത്തിലെടുത്തും തെറ്റുകള്‍ ചൂണ്ടി കാണിച്ചാല്‍ പരിഹരിച്ചും വേണം എസ് .ഐ .ആര്‍ പ്രക്രീയ പൂര്‍ത്തിയാക്കുവാനെന്ന് കെ. പി. സി സി. ജനറല്‍ സെക്രട്ടറി പി .മോഹന്‍രാജ്.ബോധപൂര്‍വം വോട്ടര്‍ പട്ടികയില്‍ നിന്നും പേരുകള്‍ നീക്കം ചെയ്യുന്നത് കണ്ടെത്തുക, വിട്ടു പോയവരുടെ പേരുകള്‍ ചേര്‍ക്കുക, അനധികൃതമായി പേര് ചേര്‍ത്താല്‍ ബന്ധപ്പെട്ടവര്‍ക്ക് പരാതി നല്‍കി അവരെ ഒഴിവാക്കുക തുടങ്ങിയ നിരവധി സങ്കീര്‍ണ്ണമായ പ്രക്രീയകള്‍ ശ്രദ്ധയോട് കൈകാര്യം ചെയ്യാന്‍ ബി .എല്‍ .എമാരും ബൂത്ത് പ്രസിഡന്റ്‌മാരും ശ്രദ്ധിക്കണമെന്നും പി മോഹന്‍ രാജ് പറഞ്ഞു.കോണ്‍ഗ്രസ് കുമ്പഴ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച നിശാ ക്യാമ്പ് ഉത്‌ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു മോഹന്‍ രാജ്. മണ്ഡലം പ്രസിഡന്റ് നാസര്‍ തോണ്ട മണ്ണില്‍ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് റോജി പോള്‍ ദാനിയേല്‍, വൈസ് പ്രസിഡന്റ്‌മാരായ പി. കെ ഇക്‌ബാല്‍, അജിത് മണ്ണില്‍ , നേതാക്കളായ എം. പി ഹസ്സന്‍, എ .ഫറൂഖ്, ജി .ആര്‍ ബാലചന്ദ്രന്‍, അന്‍സര്‍ മുഹമ്മദ്,അംബിക വേണു, നെജിം രാജന്‍ സജു ജോര്‍ജജ് , സുബഹാന്‍, സജി അലക്‌സാണ്ടര്‍, അന്‍വര്‍ സാദത്ത്, ആരിഫ് ഖാന്‍ മണിയമ്മ രാജന്‍, കോശി മുതിരക്കാല ചാക്കോ ശമുവേല്‍ എന്നിവര്‍ പ്രസംഗിച്ചു.