-->
കോട്ടയം: പരിസ്‌ഥിതി സൗഹൃദ വികസനം കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും അത് യാഥാര്‍ഥ്യമാക്കാന്‍ എല്ലാവരും മുന്നിട്ടിറങ്ങണമെന്നും തോമസ് മാര്‍ തീമെഥെയോസ് എപ്പിസ്‌കോപ്പ. കോട്ടയം -കൊച്ചി ഭദ്രാസന കണ്‍വെന്‍ഷനോട് അനുബന്ധിച്ചു വികസന സംഘം സംഘടിപ്പിച്ച സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു് അദ്ദേഹം.മണ്ണ് ,വായു, ജലം, തണ്ണീര്‍ത്തടങ്ങള്‍ എന്നിവ പൂര്‍ണമായും സംരക്ഷിക്കപ്പെട്ടു എങ്കില്‍ മാത്രമേ വരും തലമുറയ്‌ക്ക് ഇവിടെ വാസം സാധ്യമാവുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.ഭദ്രാസന വികസന സംഘം വൈസ് പ്രസിഡന്റ് റവ.സജീവ് തോമസിനെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ റവ ഡോ.വി.എം. മാത്യു മുഖ്യപ്രഭാഷണം നടത്തി.വികാരി ജനറല്‍ റവ.ഡോ. സാംസണ്‍ എം. ജേക്കബ്,മാര്‍ത്തോമാ സഭ ഭദ്രാസന സെക്രട്ടറി റവ. അലക്‌സ് എബ്രഹാം ,വികസന സംഘം ഭദ്രാസന സെക്രട്ടറി കുരുവിള മാത്യൂസ്, ട്രഷറര്‍ കോര കുര്യന്‍, വികസന സന്ദേശം ചീഫ് എഡിറ്റര്‍ ജോസി കുര്യന്‍,മാനേജിംഗ് കമ്മിറ്റിയംഗം എം.എസ് റോയ്, പി.കെ. തോമസ്, രാജു എബ്രഹാം വെണ്ണിക്കുളം,രാജു തോട്ടുങ്കല്‍, റവ. ജോര്‍ജ് എം. കുരുവിള, റവ. സജു സി. ശാമുവേല്‍, റവ. സ്‌റ്റാന്‍ലി തോമസ്,ബിജു നൈനാന്‍ മരുതുകുന്നേല്‍ മാത്യൂസ് പൊയ്‌കയില്‍, അന്നമ്മ മാത്യു രാജു തോട്ടുങ്കല്‍,അജേഷ് എബ്രഹാം, വി.സി തോമസ് എന്നിവര്‍ പ്രസംഗിച്ചു
വികസന സന്ദേശം കണ്‍വെന്‍ഷന്‍ പതിപ്പ് പാഥേയം അഭിവന്ദ്യ തോമസ് മാര്‍ തീമെഥെയോസ് എപ്പിസ്‌കോപ്പ വികാരി ജനറല്‍ റവ ഡോ സാംസണ്‍ എം ജേക്കബിന് കോപ്പി നല്‍കി പ്രകാശനം ചെയ്‌തു.