-->
കോട്ടയം: ഭിന്നശേഷിക്കാരുടെ ക്ഷേമം ഉറപ്പു വരുത്തുന്നതിന് സംസ്‌ഥാന സര്‍ക്കാര്‍ മുന്‍ഗണന നല്‍കിയെന്നു മന്ത്രി റോഷി അഗസ്‌റ്റിന്‍ പറഞ്ഞു. കാഴ്‌ച പരിമിതിയും മറ്റു ശാരീരിക വെല്ലുവിളികളും നേരിടുന്നവര്‍ക്കുള്ള സാങ്കേതിക സഹായ ഉപകരണങ്ങള്‍ നിര്‍മിക്കുന്നതിനു വാളക്കയം സര്‍വോദയ ഗ്രന്ഥശാലയില്‍ ആരംഭിച്ച സ്‌ട്രൈഡ് മേക്കര്‍ സ്‌റ്റുഡിയോ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ചടങ്ങില്‍ ചീഫ് വിപ്പ് ഡോ.എന്‍. ജയരാജ് അധ്യക്ഷത വഹിച്ചു. സ്‌ട്രൈഡ് മേക്കര്‍ സ്‌റ്റുഡിയോയില്‍ നിര്‍മിച്ച ബ്രെയില്‍ പഠന ഉപകരണങ്ങള്‍ കാളകെട്ടി അസീസി സ്‌കൂള്‍ ഓഫ് ദ ബ്ലൈന്‍ഡിലെ വിദ്യാര്‍ഥികള്‍ക്കു മന്ത്രി വിതരണം ചെയ്‌തു.സംസ്‌ഥാന സര്‍ക്കാര്‍ സ്‌ഥാപനങ്ങളുടെയും പ്രാദേശിക സമൂഹങ്ങളുടെയും സഹകരണത്തോടെ ഭിന്നശേഷിക്കാരെ ശാക്‌തീകരിക്കുന്നതിനു ലക്ഷ്യമിടുന്ന പദ്ധതിയാണിത്. സെന്റ് എഫ്രേംസ് കമ്യൂണിറ്റി, കാഞ്ഞിരപ്പള്ളി അമല്‍ ജ്യോതി എന്‍ജിനീയറിംഗ് കോളജ് എന്നിവയുടെ പങ്കാളിത്തത്തോടെ കേരള ഡവലപ്‌മെന്റ് ആന്റ് സ്‌ട്രാറ്റജിക് കൗണ്‍സില്‍(കെ-ഡിസ്‌ക്) ആണ് പദ്ധതി നടപ്പാക്കുന്നത്. കാഴ്‌ചപരിമിതിയുള്ള കുട്ടികളെ സഹായിക്കുന്ന ബ്രെയില്‍ വിദ്യാഭ്യാസ സാമഗ്രികളുടെയും സഹായ ഉപകരണങ്ങളുടെയും നിര്‍മ്മാണം മേക്കര്‍ സ്‌റ്റുഡിയോയില്‍ നടക്കും. ചിറക്കടവ് പഞ്ചായത്ത് പ്രസിഡന്റ് ടി.എന്‍. ഗിരീഷ് കുമാര്‍, ജില്ലാ പഞ്ചായത്തംഗം തോമസ് കുന്നപ്പള്ളി, കെ-ഡിസ്‌ക് എക്‌സിക്യൂട്ടീവ് ഡയറക്‌ടര്‍ റോബിന്‍ ടോമി, ചിറക്കടവ് പഞ്ചായത്തംഗം അഭിലാഷ് ബാബു, താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് പി.കെ. ബാബുലാല്‍, സെക്രട്ടറി ജോര്‍ജ് സെബാസ്‌റ്റ്യന്‍, സര്‍വോദയ ഗ്രന്ഥശാലാ പ്രസിഡന്റ് സാബു ഫിലിപ്പ്, കാഞ്ഞിരപ്പള്ളി അമല്‍ ജ്യോതി എന്‍ജിനീയറിംഗ് കോളജ് ഡയറക്‌ടര്‍ ഫാ. റോയി ഏബ്രഹാം പഴയപറമ്പില്‍, ഷാജി പാമ്പൂരി, ഫാ. റെജി മാത്യു വയലുങ്കല്‍, ലൗലി ആന്റണി എന്നിവര്‍ പ്രസംഗിച്ചു.