Thursday, March 12, 2026 Last Updated 13 Min 45 Sec ago English Edition
Todays E paper
Ads by Google
Friday 09 Jan 2026 09.46 AM

യു.ഡി.എഫ്‌. നേടിയത്‌ ഐക്യത്തിന്റെയും കൂട്ടായ്‌മയുടെയും വിജയം: ചാണ്ടി ഉമ്മന്‍

കോട്ടയം: തദ്ദേശ സ്വയം ഭരണ സ്‌ഥാപനങ്ങളില്‍ യു.ഡി.എഫ്‌ നേടിയ ചരിത്ര വിജയം, ഐക്യത്തിന്റെയും കൂട്ടായ്‌മ യുടെയും വിജയമാണെന്ന്‌ ചാണ്ടി ഉമ്മന്‍ എം.എല്‍.എ. പഞ്ചായത്ത്‌ തെരഞ്ഞെടുപ്പില്‍ വിജയികളായ കേരള ഡെമോക്രാറ്റിക്‌ പാര്‍ട്ടി ( കെ.ഡി.പി ) അംഗങ്ങള്‍ക്ക്‌ നല്‍കിയ സ്വീകരണ സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഈ ഐക്യം പൊതു തെരഞ്ഞെടുപ്പിലും നിലനിര്‍ത്താന്‍ കഴിഞ്ഞാല്‍ യു.ഡി.എഫ്‌ വന്‍വിജയം നേടും.
മാണി സി. കാപ്പന്‍ എം. എല്‍.എ മുഖ്യ പ്രഭാഷണം നടത്തി. കെ.ഡി.പി പ്രസിഡന്റ്‌ കെ.ജെ ജോസ്‌ മോന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍, സലിം പി. മാത്യു, സുള്‍ഫിഖര്‍ മയൂരി, കടകംപള്ളി സുകു, ബാബു തോമസ്‌, എം.ജെ ഉമ്മന്‍, സാജു എം. ഫിലിപ്പ്‌, പ്രദീപ്‌ കരുണാകരന്‍ പിള്ള എന്നിവര്‍ പ്രസംഗിച്ചു.

Ads by Google
Advertisement
Friday 09 Jan 2026 09.46 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW