-->
പീരുമേട്: ഏലപ്പാറ-വാഗമണ്‍ റോഡില്‍ ബോണാമിക്ക് സമീപം കാട്ടുപോത്തിറങ്ങി. കഴിഞ്ഞ ദിവസം രാത്രി എട്ടോടെയാണ് കാട്ടുപോത്തുകള്‍ റോഡിലേക്ക് എത്തിയത്. ഏറെ നേരം റോഡില്‍ നിലയുറപ്പിച്ച പോത്തുകള്‍ വാഹനങ്ങള്‍ ഹോണ്‍ മുഴക്കിയിട്ടും മാറാന്‍ തയാറായില്ല.
പിന്നീട് ഇരുവശത്ത് നിന്നും എത്തിയ വാഹനങ്ങളില്‍ ഉള്ളവര്‍ ദീര്‍ഘനേരം ലൈറ്റുകള്‍ തെളിച്ചും ഹോണ്‍ മുഴക്കിയും നടത്തിയ പരിശ്രമത്തിനൊടു വിലാണ് ഇവ റോഡരികിലെ തേയിലത്തോട്ടത്തിലേക്ക് മാറിയത്.
കഴിഞ്ഞ രണ്ട് ദിവസമായി ബോണാമി, കാവകുളം പരിസരങ്ങളില്‍ കാട്ടുപോത്തിന്റെ ശല്യം രൂക്ഷമാണ്. വിനോദസഞ്ചാരികള്‍ ഉള്‍പ്പെടെ കടന്നുപോകുന്ന പ്രധാന പാതയായതിനാല്‍ യാത്രക്കാര്‍ ജാഗ്രത പാലിക്കണമെന്ന് വനംവകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.