Sunday, March 15, 2026 Last Updated 6 Min 46 Sec ago English Edition
Todays E paper
Ads by Google
Friday 09 Jan 2026 09.46 AM

എന്ന്‌ നന്നാക്കും കോളനിപാലത്തെ റോഡ്‌?

uploads/news/2026/01/819828/4.jpg

അടിമാലി: പുഴയോരത്തുകൂടി പോകുന്ന കോളനിപാലത്തെ റോഡ്‌ നന്നാക്കാന്‍ നടപടി സ്വീകരിക്കണമെന്ന്‌ ആവശ്യം ഉയരുന്നു. അടിമാലി ഗ്രാമപഞ്ചായത്തിലെ വാളറയിലെ കോളനിപാലത്താണ്‌ റോഡ്‌ തകര്‍ന്നത്‌. സംരക്ഷണഭിത്തി ഇല്ലാത്തതി നെത്തുടര്‍ന്ന്‌ നിരവധി ഇടങ്ങളില്‍ പാതയോരം ഇടിഞ്ഞിറങ്ങി അപകടാവസ്‌ഥയി ലായിട്ട്‌ നാളേറെയായി. തെരഞ്ഞെടുപ്പ്‌ ഘട്ടത്തില്‍വരെ ഇവിടുത്തെ നാട്ടുകാരുടെ പ്രധാന ആവശ്യം തങ്ങളുടെ വഴി നന്നാക്കണമെന്നായിരുന്നു.
ത്രിതല പഞ്ചായത്ത്‌ തെരഞ്ഞെടുപ്പില്‍ ആരു ജയിച്ചാലും വഴി നന്നാക്കണമെന്ന ആവശ്യവുമായി കോളനിപ്പാലംകാരെല്ലാം ഒറ്റക്കെട്ടായി രംഗത്തിറങ്ങിയിരുന്നു. റോഡ്‌ നന്നാക്കാന്‍ പരാതികളുമായി പഞ്ചായത്ത്‌ ഓഫീസ്‌ കയറിയിറങ്ങിയതല്ലാതെ പരിഹാരമുണ്ടായില്ല ഇതുവരെ. തൊട്ടിയാര്‍ ഡാമിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട്‌ താല്‍ക്കാലികമായി വൈദ്യുതി ബോര്‍ഡിന്റെ അധീനതയിലായിരുന്ന റോഡ്‌ തിരികെ പഞ്ചായത്തിന്‌ കൈമാറിയെന്നാണ്‌ വകുപ്പ്‌ അധികൃതര്‍ പറയുന്നത്‌. സംരക്ഷണഭിത്തി നിര്‍മിച്ചാല്‍ മാത്രമെ റോഡ്‌ സുരക്ഷ ഉറപ്പാക്കാനാകൂ. പൂര്‍ണമായും ജനവാസ മേഖലയിലൂടെ കടന്നുപോകുന്ന റോഡ്‌ എത്രയുംവേഗം ഗതാഗതയോഗ്യമാക്കണമെന്നാണ്‌ പുതിയതായി തെരഞ്ഞെടുക്കപ്പെട്ട വാര്‍ഡ്‌ മെമ്പറോടും, ഭരണ സമിതിയോടും ജനങ്ങള്‍ ആവശ്യപ്പെടുന്നത്‌. കുട്ടികള്‍ അടക്കം നൂറുകണക്കിന്‌ ആളുകള്‍ ഉപയോഗി ക്കുന്ന റോഡ്‌ ആണ്‌ ശാപമോഷമില്ലാതെ കിടക്കുന്നത്‌.

Ads by Google
Advertisement
Friday 09 Jan 2026 09.46 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW