Sunday, March 15, 2026 Last Updated 10 Min 30 Sec ago English Edition
Todays E paper
Ads by Google
Friday 09 Jan 2026 09.45 AM

ദേശീയപാത നിര്‍മാണ നിരോധനം 10 ദിവസത്തിനകം പണി ആരംഭിക്കുമെന്ന്‌ ബഹുജന കണ്‍വന്‍ഷനില്‍ എം.എല്‍.എ.

അടിമാലി: ദേശീയപാത നിര്‍മാണ നിരോധന വിഷയത്തില്‍ 10 ദിവസത്തിനകം പണി ആരംഭിക്കുമെന്ന്‌ ബഹുജന കണ്‍വന്‍ഷനില്‍ അഡ്വ. എ. രാജ എം.എല്‍.എ ഉറപ്പു നല്‍കി. ദേശീയപാതയിലെ നിര്‍മാണ നിരോധനം നീക്കാത്തതില്‍ പ്രതിഷേധിച്ച്‌ ദേശീയപാതാ സമിതിയുടെ നേതൃത്വത്തിലുള്ള ബഹുജന കണ്‍വന്‍ഷന്‍ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു എം.എല്‍.എ. എം.എല്‍.എയുടെ നേതൃത്വത്തില്‍ സര്‍വ്വകക്ഷി സംഘം മുഖ്യമന്ത്രിയെയും വകുപ്പ്‌ മന്ത്രിമാരെയും ചീഫ്‌ സെക്രട്ടറിയെയും ഉടനടി കണ്ട്‌ 10 ദിവസത്തിനകം ദേശീയപാതയുടെ പണി പുനരാരംഭിക്കുവാന്‍ ഉള്ള നടപടി ഉണ്ടാക്കാമെന്നാണ്‌ തീരുമാനം. നിശ്‌ചിത സമയത്തിനകത്ത്‌ നിര്‍മാണ പ്രവര്‍ത്തി പുനരാരംഭിച്ചില്ലെങ്കില്‍ ഇടുക്കി ജില്ല ഇതുവരെ കാണാത്ത രൂക്ഷമായ സമരത്തിന്‌ രൂപം നല്‍കുന്നതിന്‌ ദേശീയപാത സംരക്ഷണ സമിതി ഭാരവാഹികള്‍ അറിയിച്ചു. ഈ മാസം 21ന്‌ ഉച്ചകഴിഞ്ഞ്‌ 2ന്‌ വീണ്ടും യോഗം ചേരും. വിവിധ സംഘടനകളുടെ ഭരണ പ്രതിപക്ഷ വ്യത്യാസമില്ലാതെ 150 പ്രതിനിധികള്‍ പങ്കെടുത്ത യോഗത്തില്‍ ദേശീയപാത സംരക്ഷണസമിതി ചെയര്‍മാന്‍ പി.എം ബേബി അധ്യക്ഷത വഹിച്ചു.
ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌മാരായ ബാബു പി. കുര്യാക്കോസ്‌, ജോര്‍ജ്‌ തോമസ്‌, ജില്ലാ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ ടി.എസ്‌ സിദ്ധിക്ക്‌, ത്രിതല പഞ്ചായത്ത്‌ പ്രതിനിധികള്‍, വിവിധ സാംസ്‌കാരിക സാമൂഹ്യ സന്നദ്ധ പ്രസ്‌ഥാനങ്ങളുടെ പ്രതിനിധികള്‍, സാമുദായിക നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ദേശീയപാത സംരക്ഷണ സമിതി ജനറല്‍ കണ്‍വീനര്‍ റസാഖ്‌ ചൂരവേലി ചര്‍ച്ചകള്‍ക്ക്‌ നേതൃത്വം നല്‍കി. സമരസമിതി കണ്‍വീനര്‍ ജേക്കബ്‌ പോള്‍ പുല്ലന്‍ സ്വാഗതവും കെ.കെ രാജന്‍ നന്ദിയും പറഞ്ഞു.

Ads by Google
Advertisement
Friday 09 Jan 2026 09.45 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW