Sunday, March 15, 2026 Last Updated 21 Min 42 Sec ago English Edition
Todays E paper
Ads by Google
Friday 09 Jan 2026 09.45 AM

മുല്ലക്കാനം-എല്ലക്കല്‍ റോഡ്‌ പണി ഇഴയുന്നു

കുഞ്ചിത്തണ്ണി: കോടികള്‍ അനുവദിച്ച്‌ നിര്‍മാണമാരംഭിച്ച മുല്ലക്കാനം - എല്ലക്കല്‍ റോഡ്‌ പണി ഒച്ചിഴയുംപോലെ.
കൊടുംവളവുകളും കയറ്റവുമുണ്ടായിരുന്ന റോഡ്‌ ഇതെല്ലാം പരിഹരിച്ച്‌ പുനര്‍നിര്‍മിക്കുന്നതിനു വേണ്ടിയാണ്‌ അനുമതി ലഭിച്ചിരുന്നത്‌. അഞ്ച്‌ കിലോമീറ്റര്‍ ദൂരം വരുന്ന റോഡിനും വീതി കുറഞ്ഞ എല്ലക്കല്‍ പാലം വീതി കൂട്ടുന്നതിന്റെ ഭാഗമായി സമാന്തര പാലവും നിര്‍മിക്കുന്നതിനാണ്‌ കോടികള്‍ അനുവദിച്ചത്‌. എന്നാല്‍ തുടങ്ങി ഒരുവര്‍ഷം കഴിഞ്ഞിട്ടും റോഡ്‌ നിര്‍മാണം പാതി വഴിയിലാണ്‌. പാലത്തിന്റെ നിര്‍മാണമാകട്ടെ തുടങ്ങിയിട്ടു പോലുമില്ല.
ഉണ്ടായിരുന്ന റോഡ്‌ കുത്തിപ്പൊളിച്ചും വന്‍പാറ ഖനനം ചെയ്‌ത് കല്ലുകളെടുത്തും നിലവില്‍ വാഹനങ്ങള്‍ സഞ്ചരിക്കാന്‍ കഴിയാത്ത സ്‌ഥിതിയാണുള്ളത്‌. ഒരു സ്വകാര്യ കോളജും ഗവ: ഐ.ടി.ഐ കോളജും അംഗന്‍വാടികളും ക്ഷേത്രവും പള്ളിയുമൊക്കെ സ്‌ഥിതി ചെയ്യുന്നതും ഈ റോഡ്‌ കടന്നുപോകുന്ന പ്രദേശത്താണ്‌. ദീര്‍ഘദൂര കെ.എസ്‌.ആര്‍ ടി സി. ബസ്‌ സര്‍വീസുകളും സ്വകാര്യ ബസുകളും കൂടാതെ സ്‌കൂള്‍, കോളജ്‌ ബസുകളും സ്വദേശത്തും വിദേശത്തുനിന്നുമെത്തുന്ന നിരവധി ടൂറിസ്‌റ്റ് വാഹനങ്ങളും ദിവസവും കടന്നുപോകുന്ന റോഡാണിത്‌.
ഇത്രയും പ്രാധാന്യമുള്ള റോഡായിട്ടും ഇതിന്റെ നിര്‍മാണത്തിലെ അലസത കരാറെടുത്ത കമ്പനിയുടേയും പൊതുമരാമത്ത്‌ വകുപ്പ്‌ അധികൃതരുടേയും അനാസ്‌ഥയുടെ ഏറ്റവും വലിയ തെളിവാണ്‌.

Ads by Google
Advertisement
Friday 09 Jan 2026 09.45 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW