Sunday, March 15, 2026 Last Updated 3 Min 9 Sec ago English Edition
Todays E paper
Ads by Google
Friday 09 Jan 2026 09.45 AM

യുവതിയുടെ കൊലപാതകം: പ്രതിയെ കണ്ടെത്താനായില്ല

ഉപ്പുതറ: മത്തായിപ്പാറയില്‍ വീട്ടമ്മയുടെ കൊലപാതകത്തിനു പിന്നാലെ ഒളിവില്‍ പോയ ഭര്‍ത്താവ്‌ ഇപ്പോഴും കാണാമറയത്ത്‌ തന്നെ.
മത്തായിപ്പാറ മലയക്കാവില്‍ രജനി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിയെന്ന്‌ സംശയിക്കുന്ന സുബിനെ (രതീഷ്‌) യാണ്‌ പോലീസ്‌ തിരയുന്നത്‌.
ചങ്ങനാശേരി ബസില്‍ കയറിപ്പോയ രതീഷ്‌ കുമളിയിലെത്തി അതിര്‍ത്തികടന്നത്‌ മാത്രമാണ്‌ പോലീസിന്‌ ലഭിച്ച തെളിവ്‌. ഈ തെളിവ്‌ തമിഴ്‌നാട്‌ കേന്ദ്രീകരിച്ചാണ്‌ അന്വേഷണം പുരോഗമിക്കുന്നത്‌.
കേസന്വോഷണത്തില്‍ മികവ്‌ തെളിയിച്ച ആറംഗ സംഘമാണ്‌ രതീഷിനെ കസ്‌റ്റഡിയിലെടുക്കാന്‍ തമിഴ്‌നാടി ന്‌ പോയിരിക്കുന്നത്‌. ചൊവ്വാഴ്‌ച്ച ഉച്ചകഴിഞ്ഞാണ്‌ സുബിന്‍ ചങ്ങനാശേരി ബസില്‍ കയറി പോയത്‌. 12ന്‌ ഉപ്പുതറയിലെത്തിയ രതീഷ്‌ സുഹൃത്തുക്കളോട്‌ ആലപ്പുഴക്ക്‌ പോകുവാ അന്ന്‌ പറഞ്ഞിരുന്നു.
ഉപ്പുതറയില്‍നിന്നും ഓട്ടോറിക്ഷയില്‍ പരപ്പി ലെത്തിയ രതീഷ്‌ ചങ്ങനാശേരിക്കുള്ള സ്വകാര്യ ബസില്‍ കയറിപോയത്‌ കണ്ടവരുണ്ട്‌. കൊലപാതകം പുറത്തറിയുന്നത്‌ 4.30 ഓടെയാണ്‌. ഇളയമകനാണ്‌ രക്‌തത്തില്‍ കുളിച്ച്‌ കിടക്കുന്ന മാതാവിനെ ആദ്യം കാണുന്നത്‌.
വിവരം അറിഞ്ഞ ഉടന്‍ തന്നെ പോലീസ്‌ അന്വോഷണവും തുടങ്ങി. സ്വകാര്യ ബസില്‍ കുട്ടിക്കാന ത്തിറങ്ങിയ രതീഷ്‌ കുമളി ബസില്‍ കുമളിയിലെത്തി ചെക്ക്‌ പോസ്‌റ്റ് കടക്കുന്നതിന്റെ സി.സി ടി.വി ദൃശ്യം പോലീസിന്‌ ലഭിച്ചു. തുടര്‍ന്ന്‌ പോലീസിലെ വിദഗ്‌ധരായ ആറംഗത്തെ രതീഷിനെ കണ്ടെത്താന്‍ നിയോഗിക്കുകയും ചെയ്‌തു.
സംഘം ഉടന്‍തന്നെ തമിഴ്‌നാടിന്‌ തിരിക്കുകയും ചെയ്‌തു. എന്നാല്‍ രതീഷ്‌ കഴിഞ്ഞദിവസം കേരളത്തിലേക്ക്‌ വന്നതായും സൂചനയുണ്ട്‌.
പ്രതീക്ഷ കൈവിടാതെ പോലീസ്‌ അന്വേഷണം തുടരുകയാണ്‌. ആത്മഹത്യാപ്രവണതയുള്ള രതീഷിനെ ജീവനോടെ പിടികൂടാനാണ്‌ പോലീസ്‌ ശ്രമിക്കുന്നത്‌.
ഓട്ടോറിക്ഷയും പോത്തിനെയും വിറ്റ പണവും ഇയാളുടെ കൈയിലുണ്ട്‌. തമിഴ്‌നാടുമായി അടുത്ത ബന്ധമുള്ളയാളാണ്‌.

Ads by Google
Advertisement
Friday 09 Jan 2026 09.45 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW