Saturday, March 14, 2026 Last Updated 3 Min 56 Sec ago English Edition
Todays E paper
Ads by Google
Friday 09 Jan 2026 09.42 AM

കനാല്‍ ബണ്ട്‌ ഇടിഞ്ഞതു മൂലം വെള്ളമെത്തുന്നില്ല കര്‍ഷകര്‍ പ്രതിസന്ധിയില്‍

uploads/news/2026/01/819820/1.jpg

കോലഞ്ചേരി: പൂതൃക്ക പഞ്ചായത്ത്‌ കുടുംബനാട്‌ ലിഫ്‌റ്റ് ഇറിഗേഷന്‍ കനാലിന്റെ
ബണ്ട്‌ ഇടിഞ്ഞ്‌ കിടക്കുന്നത്‌ മൂലം കര്‍ഷകര്‍ക്ക്‌ വെള്ളം കിട്ടുന്നില്ലെന്ന്‌ പരാതി. രണ്ടാം ക്രോസ്‌ ബാറിന്‌ കിഴക്കുവശത്താണ്‌ കനാല്‍ ബണ്ട്‌ കനാലിലേക്ക്‌ ഇടിഞ്ഞ്‌ വീണത്‌. ഇതു മൂലം വെള്ളം കടന്നു പോകുന്നില്ലാത്തതിനാല്‍ ആ പ്രദേശത്തെ കര്‍ഷകര്‍ ഏറെ ബുദ്ധിമുട്ടിലാണ്‌. പരിസരങ്ങളിലുള്ള കിണറുകള്‍ വറ്റി തുടങ്ങി. ജാതി, തെങ്ങ്‌, അടക്കാമരം മുതലായവ നനയ്‌ക്കാന്‍ പറ്റാത്ത മൂലം കര്‍ഷകര്‍ പ്രതിസന്ധിയിലുമാണ്‌. ബണ്ട്‌ വാച്ചര്‍ ആ പ്രദേശത്തേക്ക്‌ കാണുന്നില്ലന്നും കര്‍ഷകര്‍ പരാതിപ്പെട്ടു. പട്ടിമറ്റത്തുള്ള ഇറിഗേഷന്‍ ഓഫീസില്‍ പരാതിപ്പെട്ടിട്ടും ഇതുവരെ നടപടി ഉണ്ടായിട്ടില്ല. അതുകൊണ്ട്‌എത്രയും പെട്ടെന്ന്‌ ഇടിഞ്ഞ്‌ വീണ ബണ്ട്‌ വെള്ളം കടന്നു പോകാന്‍ ഉപയുക്‌തമാക്കി തരണമെന്ന്‌ കര്‍ഷകര്‍ ആവശ്യപ്പെട്ടു.ക്ക

Ads by Google
Advertisement
Friday 09 Jan 2026 09.42 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW