Thursday, March 12, 2026 Last Updated 2 Min 7 Sec ago English Edition
Todays E paper
Ads by Google
Friday 09 Jan 2026 09.42 AM

സ്വര്‍ണ്ണമാല മോഷ്‌ടിക്കാന്‍ ശ്രമം; പ്രതി പിടിയില്‍

പെരുമ്പാവൂര്‍: ജ്വല്ലറിയില്‍ നിന്ന്‌ സ്വര്‍ണ്ണമാലയുമായി ഓടിയ പ്രതിയെ നാട്ടുകാരുടെ നേതൃത്വത്തില്‍ പിടികൂടി. കോഴിക്കോട്‌ കൊയ്‌ലാണ്ടി സ്വദേശി മുഹമ്മദ്‌ അനസ്‌ ആണ്‌ പിടിയിലായത്‌.
പെരുമ്പാവൂര്‍ ബസ്‌ സ്‌റ്റാന്‍ഡ്‌ പരിസരത്ത്‌ പ്രവര്‍ത്തിക്കുന്ന ജ്വല്ലറിയിലാണ്‌ മോഷണം നടന്നത്‌. ചൊവ്വാഴ്‌ച രാത്രി 8 മണിയോടെയാണ്‌ സംഭവം. മാല വാങ്ങാനെന്നു പറഞ്ഞ്‌ ജ്വല്ലറിയില്‍ എത്തിയ ഇയാള്‍ ഫോട്ടോ എടുക്കാനെന്ന വ്യാജനെ മാലയെടുത്ത്‌ താഴെയിട്ടു.
തുടര്‍ന്ന്‌ തന്ത്രപൂര്‍വ്വം ഇത്‌ കയ്‌ക്കലാക്കിയ യുവാവ്‌ തന്റെ പക്കലുണ്ടായിരുന്ന മറ്റൊരു മാല പകരം നല്‍കുകയായിരുന്നു. തട്ടിപ്പ്‌ മനസ്സിലാക്കിയ സ്‌ഥാപനം ഉടമ ഇത്‌ ചോദ്യം ചെയ്‌തപ്പോള്‍ ഇയ്യാള്‍ മാലയുമായി ഇറങ്ങി ഓടി. ഉടമ പിന്നാലെ ഓടുന്നത്‌ കണ്ട്‌ നാട്ടുകാരും ഒപ്പം കൂടി.
തൊട്ടടുത്ത കെട്ടിടത്തിന്റെ മുകളിലേക്ക്‌ ഓടി കയറിയ പ്രതിയെ അവിടെ വച്ചാണ്‌ പിടികൂടിയത്‌. ഒരു ലക്ഷത്തി ഒന്‍പതിനായിരം രൂപ വിലമതിക്കുന്ന സ്വര്‍ണ മാലയാണ്‌ ഇയ്യാള്‍ തട്ടിയെടുത്തത്‌. സ്‌ഥാപനം ഉടമയുടെ പരാതിയിന്മേല്‍ പ്രതിയെ അറസ്‌റ്റ് ചെയ്‌ത് പെരുമ്പാവൂര്‍ പോലീസ്‌ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്‌ ചെയ്‌തു. കോതമംഗലം പോലീസ്‌ സേ്‌റ്റഷന്‍ പരിധിയില്‍ മൊബൈല്‍ ഫോണ്‍ തട്ടിയെടുത്തതിന്‌ ഇയ്യാള്‍ക്കെതിരെ കേസുണ്ട്‌.

Ads by Google
Advertisement
Friday 09 Jan 2026 09.42 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW